ഇന്തോനേഷ്യയില്‍ ഭൂചലനം തുടര്‍ക്കഥയാകുന്നു; ഒരാഴ്ചക്കുള്ളില്‍ 3 തവണ ഭൂമി കുലുങ്ങി
|ഭൂചലനത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്റിക്ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തിയ ചലനം ആണ് ഇന്തോനേഷ്യയില്‍ നാശം വിതച്ചത്
ഇന്തോനേഷ്യയില്‍ ഭൂചലനം തുടര്‍ക്കഥയാകുന്നു. ഒരാഴ്ചക്കുള്ളില്‍ 3 തവണയാണ് വിനോദ സഞ്ചാര കേന്ദ്രമായ ലുംബോക്ക് ദ്വീപില് ഭൂചലനം ഉണ്ടായത് . ഭൂചലനത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തിയ ചലനം ആണ് ഇന്തോനേഷ്യയില്‍ നാശം വിതച്ചത്.
ഇന്തോനേഷ്യയിലെ വിനോദ സഞ്ചാര കേന്ദ്രമായ ലുംബോക്ക് ദ്വീപിലാണ് ഭൂചലനം ഉണ്ടായത് നിരവധി കെട്ടിടങ്ങളാണ് തകര്‍ന്നത്. ഒട്ടേറെ പേര്‍ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം ഞായറാഴ്ച ദ്വീപില്‍ റിക്ടര്‍ സ്കെയിലില്‍ 6.9 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 131 പേര്‍ മരിച്ചിരുന്നു. 1500 ഓളം ആളുകള്‍ക്ക് പരിക്കേറ്റു,.ഒന്നര ലക്ഷത്തിലധികം ആളുകള്‍ക്കാണ് വീട് നഷ്ടപ്പെട്ടത് . കെട്ടിടാവശിഷ്ടങ്ങള്‍ നീക്കുന്നത് തുടരുന്നതിനിടെയാണ് വീണ്ടും ഭൂചലനം ഉണ്ടായത്. മൂന്നാമത്തെ ശക്തിയേറിയ ഭൂചലനമാണ് ലുംബോക്ക് ദ്വീപിലുണ്ടാകുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു.