International Old
തുര്‍ക്കിക്കെതിരെയും വ്യാപാരയുദ്ധം പ്രഖ്യാപിച്ച് അമേരിക്ക
International Old

തുര്‍ക്കിക്കെതിരെയും വ്യാപാരയുദ്ധം പ്രഖ്യാപിച്ച് അമേരിക്ക

Web Desk
|
11 Aug 2018 4:41 AM GMT

തുര്‍ക്കിയുടെ സ്റ്റീല്‍, അലൂമിനിയം ഉത്പന്നങ്ങള്‍ക്ക് അമേരിക്ക് അധിക തീരുവ ചുമത്തി; അമേരിക്കക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്ന് തുര്‍ക്കി പ്രസിഡണ്ട്.

ചൈനയ്ക്ക് പിന്നാലെ തുര്‍ക്കിക്കെതിരെ വ്യാപാരയുദ്ധത്തിനൊരുങ്ങി അമേരിക്ക. തുര്‍ക്കിയുടെ സ്റ്റീല്‍, അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തി അമേരിക്ക. അതേസമയം അമേരിക്ക തീരുമാനത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്ന് പ്രസിഡന്റ് രജബ് തയിബ് എര്‍ദോഗണ്‍ വ്യക്തമാക്കി.

കറന്‍സിയുടെ മൂല്യത്തേക്കാള്‍ ഞങ്ങളുടെ ഡോളര്‍ വളരെ കരുത്താര്‍ജിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ തുര്‍ക്കിയുമായുള്ള അമേരിക്കയുടെ ബന്ധം അത്ര സുഖമുള്ളതല്ല എന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്. ഇതിന് പിന്നാലെയാണ് തുര്‍ക്കിയുടെ സ്റ്റീല്‍ അലൂമിനിയും ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക അധിക തീരുവ ഉയര്‍ത്തിയത്. അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് 20 ശതമാനവും സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനവും അധിക തീരുവയാണ് യുഎസ് ഏര്‍പ്പെടുത്തിയത്.

അമേരിക്കയുടെ നടപടിക്കെതിരെ തുര്‍ക്കി പ്രസിഡന്റ് രജബ് തയിബ് എര്‍ദോഗണ്‍ രംഗത്തെത്തി. അമേരിക്കയുടെ തീരുമാനത്തെ ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ തീരുമാനത്തിന് പിന്നില്‍ ചില ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തുര്‍ക്കിയുടെ സാന്പത്തിക ഭദ്രതയെ തകര്‍ക്കുന്നതാണ് ഈ ¤തീരുമാനം. ഇതിന് അതേ നാണയത്തില്‍ മറുപടി പ്രതീക്ഷിക്കാമെന്നും എര്‍ദോഗണ്‍ വ്യക്തമാക്കി.

അതേസമയം അമേരിക്കയുമായുള്ള വ്യാപാരബന്ധം വഷളായതിനെ തുര്‍ന്ന് തുര്‍ക്കിയുടെ കറന്‍സിയായ ലിറയുടെ മൂല്യം 14 ശതമാനം ഇടിഞ്ഞു. ഈ സാഹചര്യത്തില്‍ വാണിജ്യ വ്യാപാരമേഖലയില്‍ വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വരുംദിവസങ്ങളിലും സാഹചര്യം കൂടുതല്‍ വഷളാകുമെന്നാണ് സാന്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Similar Posts