International Old
ഇറാനുമേൽ അമേരിക്കന്‍ ഉപരോധം ശക്തം
International Old

ഇറാനുമേൽ അമേരിക്കന്‍ ഉപരോധം ശക്തം

Web Desk
|
11 Aug 2018 3:38 AM GMT

എണ്ണവിൽപനയെ ബാധിക്കും

സാമ്പത്തിക ഉപരോധത്തിലൂടെ ഇറാൻ സമ്പദ് ഘടന തകർക്കാൻ അമേരിക്ക നടപടി ശക്തമാക്കുന്നു. ഇറാനുമായി വാണിജ്യ ബന്ധത്തിൽ ഏർപ്പെടുന്ന രാജ്യങ്ങൾക്ക് യു.എസ് മുന്നറിയിപ്പ് നൽകിയതോടെ തെഹ്റാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഗണ്യമായി കുറക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിർബന്ധിതരാകും.

എണ്ണയിതര മേഖലകളിലാണ് യു.എസ് ഇപ്പോൾ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. നവംബർ അഞ്ചുമുതൽ ഇറാനിൽ നിന്നുള്ള എണ്ണവിൽപനക്കും ഉപരോധം ബാധകമാകും. ദിനംപ്രതി ദശലക്ഷം ബാരൽ എണ്ണവിൽപനയെങ്കിലും കുറക്കുക എന്ന നിലക്കാണ് യു.എസ് ഉപരോധം. കഴിഞ്ഞ വർഷം ഇറാനിൽ നിന്നുള്ള പ്രതിദിന എണ്ണവിൽപന 2.1 ദശലക്ഷം ബാരൽ ആയിരുന്നു. ഇന്ത്യ, തുർക്കി ഉൾപ്പെടെ ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കു മേൽ യു.എസ് സമ്മർദം തുടരുകയാണ് ട്രംപ് ഭരണകൂടം. ഇറാൻ എണ്ണ വിതരണം ഭാഗികമായെങ്കിലും നിലക്കുമ്പാൾ സൗദി ഉൾപ്പെടെയുളള രാജ്യങ്ങളുടെ ഉൽപാദനം ഉയർത്തി വിപണിയിൽ വല കൂടുന്ന സാഹചര്യം തടയാൻ സാധിക്കും എന്നാണ് ട്രംപിെൻറ കണക്കുകൂട്ടൽ.

Related Tags :
Similar Posts