International Old
പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ വിക്ഷേപണം അവസാന മിനുറ്റില്‍ മാറ്റി
International Old

പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ വിക്ഷേപണം അവസാന മിനുറ്റില്‍ മാറ്റി

Web Desk
|
12 Aug 2018 2:24 AM GMT

പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി ഒരു മിനിറ്റും 55 സെക്കന്റും ബാക്കിയുള്ളപ്പോഴാണ് വിക്ഷേപണം തടസ്സപ്പെട്ടത്. എന്നാല്‍ തകരാറുകള്‍ പെട്ടെന്ന് പരിഹരിച്ച് ഇന്ന് വീണ്ടും ശ്രമം

സൂര്യനെ ലക്ഷ്യമാക്കിയുള്ള നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ വിക്ഷേപണം അവസാന മിനുറ്റില്‍ മാറ്റി. സാങ്കേതിക തകരാറുകള്‍ മൂലമാണ് വിക്ഷേപണം അവസാന നിമിഷത്തില്‍ മാറ്റി വെക്കാന്‍ നാസ നിര്‍ബന്ധിതരായത്. ലോകത്തെ ആദ്യ സൗരദൗത്യമാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ്.

പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി ഒരു മിനിറ്റും 55 സെക്കന്റും ബാക്കിയുള്ളപ്പോഴാണ് വിക്ഷേപണം തടസ്സപ്പെട്ടത്. എന്നാല്‍ തകരാറുകള്‍ പെട്ടെന്ന് പരിഹരിച്ച് ഇന്ന് വീണ്ടും ശ്രമം തുടരുമെന്ന് റോക്കറ്റ് നിര്‍മാതാക്കളായ യുണൈറ്റഡ് ലോഞ്ച് അലയന്‍സ് അറിയിച്ചു. ലോകത്തിലെ തന്നെ ആദ്യ സൗരദൗത്യമാണിത്.

വിക്ഷേപണത്തിന് ശേഷം സൂര്യന്റെ കൊറോണയിലായിരിക്കും പേടകം ഭ്രമണം ചെയ്യുക. ഇതോടെ സൂര്യന്റെ ഏറ്റവും അടുത്ത് എത്തുന്ന ആദ്യത്തെ മനുഷ്യനിര്‍മിത വസ്തുവെന്ന നേട്ടവും സോളാര്‍ പ്രോബിന് സ്വന്തമാകും. സൂര്യന്റെ ചൂടില്‍ നിന്നും രക്ഷനേടുന്നതിനായി പേടകത്തില്‍ തെര്‍മല്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട്. ജൂലൈ 31ന് ആയിരുന്നു ആദ്യം വിക്ഷപണം തീരുമാനിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ പരിശോധനക്കായി ഇത് നീട്ടി വെക്കുകയായിരുന്നു.

ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ നിന്നാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ വിക്ഷേപണം നടക്കുന്നത്. ഏഴ് വര്‍ഷം നീളുന്ന പദ്ധതിക്കൊടുവില്‍ നക്ഷത്രങ്ങളെക്കുറിച്ച് നിലനില്‍ക്കുന്ന ഒട്ടേറെ സംശയങ്ങള്‍ക്ക് ഉത്തരം ലഭിക്കുമെന്നാണ് നാസയുടെ പ്രതീക്ഷ.

Related Tags :
Similar Posts