International Old
സൂര്യന്റെ വിശേഷങ്ങളറിയാന്‍ പാര്‍ക്കര്‍ പുറപ്പെട്ടു
International Old

സൂര്യന്റെ വിശേഷങ്ങളറിയാന്‍ പാര്‍ക്കര്‍ പുറപ്പെട്ടു

Web Desk
|
12 Aug 2018 2:03 PM GMT

ഇന്ത്യന്‍ സമയം ഉച്ചക്ക് സൂര്യനെ ലക്ഷ്യമാക്കി നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് ഫ്ലോറിഡയിലെ കേപ് കനാവര്‍ സ്പേസ് സ്റ്റേഷനില്‍ നിന്നും കുതിച്ചുയര്‍ന്നു. 

നാസയുടെ ആദ്യ സൌരദൌത്യം പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കേപ് കാനവറില്‍ വെച്ചായിരുന്നു വിക്ഷേപണം. സൂര്യന്റെ അന്തരീക്ഷമായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് 7 വര്‍ഷം നീണ്ട ദൌത്യത്തിന്റെ പ്രധാന ലക്ഷ്യം.

ഇന്ത്യന്‍ സമയം ഉച്ചക്ക് സൂര്യനെ ലക്ഷ്യമാക്കി നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് ഫ്ലോറിഡയിലെ കേപ് കനാവര്‍ സ്പേസ് സ്റ്റേഷനില്‍ നിന്നും കുതിച്ചുയര്‍ന്നു. ബഹിരാകാശ ചരിത്രത്തിലേക്കാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ ഈ കുതിപ്പ്. സെക്കന്റില്‍ 190 കിലോമീറ്റര്‍ വേഗതയില്‍ സൂര്യന്റെ അന്തരീക്ഷമായ കൊറോണയിലേക്കാണ് യാത്ര. സൂര്യന്റെ 6.16 ദശലക്ഷം കിലോമീറ്റര്‍ വരെ പേടകം ചെല്ലും.

7 വര്‍ഷം കൊണ്ട് 24 തവണ സൂര്യനെ ഭ്രമണം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇത് വഴി സൂര്യന്റെ അന്തരീക്ഷത്തെ കുറിച്ചും സൌരവാതകങ്ങളെ കുറിച്ചും മറ്റ് നക്ഷത്രങ്ങളെകുറിച്ചും നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. ദൌത്യം വിജയമായാല്‍ സൂര്യന്റെ ഏറ്റവും അടുത്ത് എത്തുന്ന ആദ്യത്തെ മനുഷ്യനിര്‍മിത വസ്തുവെന്ന നേട്ടം സോളാര്‍ പ്രോബിന് സ്വന്തമാകും. 150 കോടി ഡോളറാണ് പദ്ധതിയുടെ ചെലവ്.

സൂര്യന്റെ ചൂടില്‍ നിന്നും രക്ഷനേടുന്നതിനായി പേടകത്തില്‍ തെര്‍മല്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട്. ജൂലൈ 31ന് ആയിരുന്നു ആദ്യം വിക്ഷേപണം തീരുമാനിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ പരിശോധനക്ക് ശേഷം ഇന്നലെ വിക്ഷേപണം തീരുമാനിച്ചെങ്കിലും സാങ്കേതിക പ്രശ്നം കാരണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

Similar Posts