ചാവുകടലില്‍ ഖനാനുമതി വില്‍ക്കാനുള്ള ഇസ്രായേല്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം
|പരിസ്ഥിതി സന്തുലിതാവസ്ഥ പരിഗണിക്കാതെയാണ് ഇസ്രായേല്‍ തീരുമാനമെന്നാണ് ഉയരുന്ന വിമര്‍ശനം
ചാവുകടലില്‍ ഖനാനുമതി വില്‍ക്കാനുള്ള ഇസ്രായേല്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. പരിസ്ഥിതി സന്തുലിതാവസ്ഥ പരിഗണിക്കാതെയാണ് ഇസ്രായേല്‍ തീരുമാനമെന്നാണ് ഉയരുന്ന വിമര്‍ശനം.
ഖനനം നടത്താവുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പേയാണ് ചാവുകടലില്‍ ഖനാനുമതി നല്‍കിക്കൊണ്ടുള്ള ഇസ്രായേല്‍ തീരുമാനം . വന്‍ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കും ഈ തീരുമാനമെന്നാണ് വിലയിരുത്തല്‍ . നിലവില്‍ തന്നെ ഇസ്രായേല്‍ കമ്പനികള്‍ കോടിക്കണക്കിന് രൂപക്കാണ് ഇവിടെ ഖനനം നടത്തുന്നത് . 2022 ലാണ് നിലവിലെ അവസ്ഥയില്‍ ഖനാനുമതി വില്‍ക്കുകയോ പുതുക്കയോ വേണ്ടത് , ആ തീരുമാനമാണ് സര്‍ക്കാര്‍ ഇപ്പോള്‍ അട്ടിമറിക്കുന്നത്.
നിലവിലെ അവസ്ഥയില്‍ ലൈസന്‍സ് പുതുക്കുകയും കൂടുതല്‍ ഖനനം നടത്തുകയും ചെയ്താല്‍ അതിലൂടെ കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ഖജനാവിലേക്കെത്തുക, എന്നാല്‍ ഇതിന് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ട് . ഇവയൊക്കെ അട്ടിമറിച്ചു കൊണ്ടാണ് ഇസ്രായേല്‍ തീരുമാനം . സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.