സിറിയിയല്‍ ജനവാസ മേഖലയിലുണ്ടായ സ്ഫോടനത്തില്‍ 39 മരണം
|നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇദ്‌ലിബ് പ്രവിശ്യയിലാണ് സ്ഫോടനമുണ്ടായത് . മരിച്ചവരില്‍ 12 പേര്‍ കുട്ടികളാണ്.
സിറിയിയല്‍ ജനവാസ മേഖലയിലുണ്ടായ സ്ഫോടനത്തില്‍ 39 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇദ്‌ലിബ് പ്രവിശ്യയിലാണ് സ്ഫോടനമുണ്ടായത് . മരിച്ചവരില്‍ 12 പേര്‍ കുട്ടികളാണ്.
സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിലെ തുര്‍ക്കി അതിര്‍ത്തി പ്രദേശമായ സര്‍മാഡയിലാണ് സ്ഫോടനമുണ്ടായത്. ജനവാസ മേഖലയിലെ കെട്ടിടത്തിനകത്താണ് സ്ഫോടനം നടന്നത്. നിരവധി ആളുകള്‍ സാമസിച്ചിരുന്ന രണ്ട് കെട്ടിടങ്ങളാണ് സ്ഫോടനത്തില്‍ തകര്‍ന്നത്. അവസാന റിപ്പോര്‍ട്ടുകളനുസരിച്ച് അപകടത്തില്‍ 39 പേര്‍ മരിച്ചു. ഇതില്‍ 12 പേര്‍ കുട്ടികളാണ്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഏതാനും ആളുകളെ ജീവനോടെ രക്ഷാ പ്രവര്‍ത്തകര്‍ പുറത്തെടുത്തു. നിരവധി പേരെ കണ്ടെടുക്കാനായിട്ടില്ല. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും.
കഴിഞ്ഞ 7 വര്‍ഷമായി ആഭ്യന്തര യുദ്ധം തുടരുന്ന സിറിയയിലെ വിമത നിയന്ത്രണത്തിലുള്ള അവസാന മേഖലയാണ് ഇദ്ലിബ്. സ്ഫോടനത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല .