അമേരിക്ക - ഇറാൻ തര്‍ക്കം: നിലപാട് വ്യക്തമാക്കി ഖാംനഈ
|അമേരിക്കയുമായി ചര്‍ച്ചയോ യുദ്ധമോ ഇല്ലെന്നാണ് ഖാംനഈയുടെ പ്രതികരണം
അമേരിക്കയും ഇറാനും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കെ നിലപാടു വ്യക്തമാക്കി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ രംഗത്ത്. അമേരിക്കയുമായി ചര്‍ച്ചയോ യുദ്ധമോ ഇല്ലെന്നാണ് ഖാംനഈയുടെ പ്രതികരണം.
ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് പിന്മാറിയ ശേഷം കടുത്ത ഉപരോധം ഇറാനുമേല്‍ ഏർപ്പെടുത്തിയിരിക്കുകയാണ് അമേരിക്ക. അതിനിടെ ഇറാനുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് ആയത്തുള്ള അലി ഖാംനഈ പ്രഖ്യാപിച്ചത്
"ഇറാനിയൻ ജനതയോട് എനിക്ക് രണ്ട് കാര്യങ്ങളാണ് പറയാനുള്ളത്: അമേരിക്കയുമായി ഒരു യുദ്ധത്തിനും ചർച്ചക്കും ഇറാൻ തയ്യാറല്ല, എന്ത് കൊണ്ടെന്നാൽ, യുദ്ധം തുടങ്ങിയാൽ രണ്ട് പക്ഷമുണ്ടാകും,ഒരു ഭാഗത്തു ഇറാനും അപ്പുറത്തു അവരും. നമ്മളൊരിക്കലും യുദ്ധത്തിന് ഒരുക്കമല്ല, നമ്മളൊരിക്കലും ഒരു യുദ്ധവും തുടങ്ങിയിട്ടില്ല “
ഇറാനിലെ സര്‍ക്കാരിനെയും ഖാംനഈ വിമര്‍ശിച്ചു. അമേരിക്കൻ ഉപരോധങ്ങളേക്കാള്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്ന് ഖാംനഈ പറഞ്ഞു.
അതിനിടെ പുതുതലമുറ ബാലിസ്റ്റിക് മിസൈല്‍ ഇന്നലെ ഇറാന് പരീക്ഷിച്ചു.