International Old
ട്രംപിനെതിരെ  പത്രങ്ങൾ എഡിറ്റോറിയൽ കാമ്പയിനുമായി രംഗത്ത്
International Old

ട്രംപിനെതിരെ പത്രങ്ങൾ എഡിറ്റോറിയൽ കാമ്പയിനുമായി രംഗത്ത്

Web Desk
|
14 Aug 2018 8:37 AM GMT

ബോസ്റ്റൺ ഗ്ലോബ് എന്ന അമേരിക്കൻ പത്രമാണ് ട്രംപിനെതിരെ എഡിറ്റോറിയൽ കാമ്പയിൻ എന്ന ആശയവുമായി നൂറോളം വരുന്ന പത്ര മാധ്യമങ്ങളെ സമീപിക്കുന്നത്

ട്രംപിന്റെ മാധ്യമ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് നൂറോളം അമേരിക്കൻ പത്രങ്ങൾ എഡിറ്റോറിയൽ കാമ്പയിനുമായി രംഗത്ത്. ആഗസ്റ്റ് 16 നാണ് അമേരിക്കയിലെ നൂറിലധികം വരുന്ന പത്ര മാധ്യമങ്ങളാണ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ മാധ്യമ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് എഡിറ്റോറിയലുകളെഴുതുന്നത്. ബോസ്റ്റൺ ഗ്ലോബ് എന്ന അമേരിക്കൻ പത്രമാണ് ട്രംപിനെതിരെ എഡിറ്റോറിയൽ കാമ്പയിൻ എന്ന ആശയവുമായി നൂറോളം വരുന്ന പത്ര മാധ്യമങ്ങളെ സമീപിക്കുന്നത്.

"സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനെതിരെയുള്ള ട്രംപിന്റെ വൃത്തികെട്ട യുദ്ധം അവസാനിപ്പിക്കുക" എന്നതാണ് കാമ്പയിൻ ആശയം. ഈ വരുന്ന ആഗസ്റ്റ് 16 നാവും എല്ലാ പത്രങ്ങളും ട്രംപിന്റെ മാധ്യമ വിരുദ്ധതക്കെതിരെ എഡിറ്റോറിയലുകളെഴുതുക എന്ന് ബോസ്റ്റൺ ഗ്ലോബ് എഡിറ്റോറിയൽ പേജ് എഡിറ്റർ മാർജോരി പ്രിച്ചാർഡ് അറിയിച്ചു. അമേരിക്കയിലെ മുൻനിര പത്രങ്ങളായ ഹൂസ്റ്റൺ ക്രോണിക്കൾ, മിയാമി ഹെറാൾഡ്, ഡെൻവർ പോസ്റ്റ് എന്നിവരെല്ലാം കാമ്പയിന് അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്. കാമ്പയിന് പിന്തുണയുമായി അമേരിക്കൻ സൊസൈറ്റി ഓഫ് ന്യൂസ് എഡിറ്റേഴ്സും രംഗത്തെത്തിയിട്ടുണ്ട്. ട്രംപിന് ഇഷ്ടപ്പെടാത്ത മാധ്യമങ്ങളെ ആക്രമിക്കുകയും മാധ്യമപ്രവർത്തകരെ വ്യാജ വാർത്ത പരത്തുന്നവർ എന്നാക്ഷേപിക്കുകയും ചെയ്യുന്നത് സ്ഥിരമായിരുന്നു. മാധ്യമങ്ങളെ "ജനങ്ങളുടെ ശത്രുക്കൾ" എന്ന ട്രംപിന്റെ നിരന്തര ആക്ഷേപത്തെ മുന്‍ യു.എൻ മനുഷ്യവകാശ കമ്മീഷണർ സൈദ്‌ റാദ് അൽ ഹുസ്സയിൻ അപലപിച്ചിരുന്നു.

Similar Posts