International Old
ആങ് സാന്‍ സൂചിയില്‍ നിന്നും സ്വാതന്ത്ര്യ പുരസ്കാരം തിരിച്ചെടുക്കും  
International Old

ആങ് സാന്‍ സൂചിയില്‍ നിന്നും സ്വാതന്ത്ര്യ പുരസ്കാരം തിരിച്ചെടുക്കും  

Web Desk
|
24 Aug 2018 9:15 AM GMT

മ്യാന്‍മര്‍ പട്ടാളത്തിന്‍റെ റോഹിങ്ക്യന്‍ മുസ്‌ലിം വംശഹത്യയെ തടയാത്ത സൂചിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് പുരസ്‌കാരം തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.

ആങ് സാന്‍ സൂചിയില്‍ നിന്നും ഫ്രീഡം ഓഫ് എഡിന്‍ബര്‍ഗ് പുരസ്കാരം തിരിച്ചെടുക്കും. പുരസ്കാരം തിരിച്ചെടുക്കാന്‍ സ്‌കോട്ട്‌ലാന്റിലെ എഡിന്‍ബര്‍ഗ് മുനിസിപ്പാലിറ്റിയാണ് തീരുമാനിച്ചത്. മ്യാന്‍മര്‍ പട്ടാളത്തിന്‍റെ റോഹിങ്ക്യന്‍ മുസ്‌ലിം വംശഹത്യയെ തടയാത്ത സൂചിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് പുരസ്‌കാരം തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.

2005ലാണ് സൂചിക്ക് ഫ്രീഡം ഓഫ് എഡിന്‍ബര്‍ഗ് പുരസ്‌കാരം നല്‍കിയത്. ജനാധിപത്യത്തിനായി വാദിച്ച് വീട്ടുതടങ്കലില്‍ കഴിയവേയാണ് സൂചിയെ ജനാധിപത്യ പുരസ്കാരം നല്‍കി ആദരിച്ചത്. പുരസ്കാരം പിന്‍വലിക്കാനുള്ള പ്രമേയം കൗണ്‍സിലര്‍മാര്‍ വോട്ട് ചെയ്തു പാസാക്കുകയായിരുന്നു. ബംഗ്ലാദേശിലെയും വടക്കന്‍ രഖൈനെയിലെയും അഭയാര്‍ത്ഥി ക്യാമ്പുകളിലെയും റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ നേരിടുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

സൂചിയുടെ പുരസ്‌കാരം തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് 10 മാസമായി ചര്‍ച്ച നടക്കുകയായിരുന്നുവെന്ന് ലോര്‍ഡ് പ്രൊവോസ്റ്റ് ഫ്രാങ്ക് റോസ് പറഞ്ഞു. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് സൂചിക്ക് കത്തെഴുതാന്‍ അന്ന് ചേംമ്പര്‍ തന്നെ ചുമതലപ്പെടുത്തിയിരുന്നു. പല തരത്തിലും ആവശ്യമുന്നിയിച്ചിട്ടും മ്യാന്‍മറിലെ അവസ്ഥയില്‍ ഒരു മാറ്റവുമുണ്ടാകാത്ത സാഹചര്യത്തിലാണ് പുരസ്കാരം തിരിച്ചെടുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഓക്‌സ്‌ഫോഡ്, ഗ്ലാസ്‌കോ, ന്യൂകാസില്‍ തുടങ്ങിയ നഗരങ്ങളും സൂചിയില്‍ നിന്നും പുരസ്‌കാരം തിരിച്ചെടുത്തിരുന്നു.

Related Tags :
Similar Posts