International Old
രാഷ്ട്രീയ നേതൃത്വത്തിന് മുന്നില്‍ നീതിന്യായവകുപ്പ് മുട്ടുകുത്തിയിട്ടില്ല- ജെഫ് സെഷൻസ്
International Old

രാഷ്ട്രീയ നേതൃത്വത്തിന് മുന്നില്‍ നീതിന്യായവകുപ്പ് മുട്ടുകുത്തിയിട്ടില്ല- ജെഫ് സെഷൻസ്

Web Desk
|
25 Aug 2018 3:04 AM GMT

ട്രംപ‌് ഏതാനും മാസങ്ങൾക്കകം ഇംപീച്ച‌്മെന്റ‌ിന‌് വിധേയനാകാനുള്ള സാധ്യത വർധിച്ചതായും ട്രംപിന്റെ മുൻ തെരഞ്ഞെടുപ്പ‌ുസഹായി മൈക്കൽ കപ്യൂട്ടോ

യുഎസ് ജസ്റ്റിസ് വകുപ്പിന് മേല്‍ മേധാവിക്ക് നിയന്ത്രണമില്ലെന്ന ഡോണള്‍ഡ് ട്രംപിന്റെ വിമര്‍ശനത്തിന് മറുപടിയുമായി അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ്. രാഷ്ട്രീയ നേതൃത്വത്തിന് മുന്നില്‍ നീതിന്യായവകുപ്പ് മുട്ടുകുത്തിയിട്ടില്ലെന്ന് ജെഫ് സെഷന്‍സ് പ്രതികരിച്ചു. അതേസമയം, ട്രംപിനെതിരായ ഇംപീച്ച‌്മെന്റ‌് നീക്കം സജീവമായതായും ട്രംപ‌് ഏതാനും മാസങ്ങൾക്കകം ഇംപീച്ച‌്മെന്റ‌ിന‌് വിധേയനാകാനുള്ള സാധ്യത വർധിച്ചതായും ട്രംപിന്റെ മുൻ തെരഞ്ഞെടുപ്പ‌ുസഹായി മൈക്കൽ കപ്യൂട്ടോ വ്യക്തമാക്കി.

അധികാരമേറ്റെടുത്ത ദിവസം മുതൽ വകുപ്പിന്​ മേൽ തനിക്ക്​ നിയന്ത്രണമുണ്ടെന്നും രാഷ്​ട്രീയ നേതൃത്വത്തിന്​ വകുപ്പിന്റെ തീരുമാനങ്ങളെ സ്വാധീനിക്കാൻ അവസരം നൽകില്ലെന്നും ജെഫ് സെഷന്‍സ് പ്രതികരിക്കുന്നു. ഉയർന്ന നിലവാരം താൻ എപ്പോഴും ആഗ്രിഹിക്കുന്നു. വകുപ്പിൽ നിന്ന്​ അതുണ്ടായില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാവും. നിയമത്തിന്​ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ അഭിമാനിക്കുന്നുവെന്നും സെഷൻസ് പറഞ്ഞു.

അമേരിക്കൻ പ്രസിഡന്റ‌് തെരഞ്ഞെടുപ്പിൽ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന‌് ട്രംപിന്റെ മുൻ അഭിഭാഷകൻ മൈക്കൽ കോഹൻ കുറ്റസമ്മതമൊഴി നൽകിയതിനുപിന്നാലെയാണ‌് ജെഫ് സെഷന്‍സും ട്രംപിനെതിരെ രംഗത്ത് വന്നത്. ഈ സാഹചര്യത്തില്‍ ട്രംപ‌് ഏതാനം മാസങ്ങൾക്കകം ഇംപീച്ച‌്മെന്റ‌് നേരിടേണ്ടിവരുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തിയ സ‌്ത്രീകൾക്ക‌് പണം നൽകി ഒത്തുതീർത്തതിനുപുറമെ, നികുതിവെട്ടിപ്പ‌്, തെരഞ്ഞെടുപ്പിലെ സാമ്പത്തിക ക്രമക്കേട്, ബാങ്കുകളിൽ വ്യാജരേഖ നൽകൽ തുടങ്ങി ഗുരുതര സ്വഭാവുമളള എട്ട് കുറ്റങ്ങളാണ് മൈക്കൽ കോഹൻ കഴിഞ്ഞ ദിവസം സമ്മതിച്ചത്.

അതേസമയം, ജനപ്രതിനിധി സഭയിലേക്ക് നവംബറില്‍ നടക്കുന്ന ഇടക്കാല തെരഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഭൂരിപക്ഷം നേടിയാല്‍ ട്രംപിനെതിരെ കുറ്റവിചാരണ നടപടി തുടങ്ങാന്‍ കോഹന്റെ കുറ്റസമ്മതം മതിയാകുമെന്ന് ട്രംപിന്റെ പഴയ ഉപദേശകന്‍ മൈക്കല്‍ ക്യാപുറ്റോ വ്യക്തമാക്കി.2016ലെ യു.എസ്​ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച അന്വേഷണമാണ്​ ട്രംപിനെ ചൊടിപ്പിച്ചത്. മൈക്കല്‍ കോഹന്റെ കുറ്റസമ്മതവും അറ്റോര്‍ണി ജനറലിനെതിരായ ഇടപെടലും ട്രംപിന്റെ ഇംപീച്ച്മെന്റിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍.

Similar Posts