International Old
ഇംറാന്‍  ഖാൻ-മൈക് പോംപിയോ ചര്‍ച്ച വിവാദത്തില്‍
International Old

ഇംറാന്‍  ഖാൻ-മൈക് പോംപിയോ ചര്‍ച്ച വിവാദത്തില്‍

Web Desk
|
25 Aug 2018 3:37 AM GMT

ചര്‍ച്ച സംബന്ധിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് പുറത്തിറക്കിയ പ്രസ്താവനയാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്

പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ നടത്തിയ ചര്‍ച്ച വിവാദത്തില്‍. ചര്‍ച്ച സംബന്ധിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് പുറത്തിറക്കിയ പ്രസ്താവനയാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. പാക്കിസ്താനിലെ തീവ്രവാദ ശക്തികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഇംറാന്‍ ഖാന്‍ പോംപിയോയുമയുള്ള ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞതായാണ് യുഎസ് പ്രസ്താവന.

ഇംറാൻ അധികാരമേറ്റശേഷം ആദ്യമായാണ് യു.എസ് ഉന്നത ഉദ്യോഗസ്ഥരുമായി സംഭഷണം നടത്തുന്നത്. എന്നാൽ, യു.എസ്
പ്രസ്താവനയിലെ 'തീവ്രവാദ' പരാമർശം തെറ്റാണെന്ന് പാക്
വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറൈശ് വൈകാതെ പ്രതികരിച്ചു. ഇരു നേതാക്കളും തമ്മിലെ സംഭാഷണത്തിൽ താവ്രവാദികളെ പറ്റി പരാമര്‍ശമുണ്ടായില്ലെന്ന് ഖുറൈശി പറഞ്ഞു. പ്രസ്താവന പിന്‍വലിക്കണമെന്ന് പാക് വിദേശകാര്യമന്ത്രാലയം അമേരിക്കയോട് ആവശ്യപ്പെട്ടെങ്കിലും പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി അമേരിക്ക
അറിയിച്ചു. സെപ്തംപറിൽ മൈക്ക് പോംപിയോ ഇസ്ലാംമാബാദ് സന്ദര്‍ശിക്കാനിരിക്കെയാണ് വിവാദമുണ്ടായിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് ഇംറാന്‍ ഖാന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

ഇംറാൻ അധികാരമേറ്റ ശേഷം നടന്ന ആദ്യ നയതന്ത്ര നീക്കം തന്നെ വിവാദത്തിലായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുമെന്നാണ് വിലയിരുത്തല്‍.

Similar Posts