ചെലവ് ചുരുക്കൽ നടപടികൾ ഭരണാധികാരികളിലേക്കും വ്യാപിപ്പിച്ച് ഇമ്രാന് ഖാന്
|ഉന്നതര്‍ക്ക് വിമാനയാത്ര ഫസ്റ്റ് ക്ലാസ് തെരഞ്ഞെടുക്കുന്നതില്‍ വിലക്ക്
ഭരണാധികാരികളടക്കമുള്ള ഉന്നതര്‍ക്ക് വിമാനയാത്ര ഫസ്റ്റ് ക്ലാസ് തെരഞ്ഞെടുക്കുന്നതിന് വിലക്കേർപ്പെടുത്തി പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഇമ്രാന് ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഇനിമുതല്‍ സര്‍ക്കാര്‍ ചിലവില്‍ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാന്‍ മാത്രമാണ് അനുമതി. പ്രധാനമന്ത്രി, പ്രസിഡൻറ്, മുഖ്യമന്ത്രിമാര്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, സ്പീക്കര്‍ എന്നിവർക്കും സൈനിക തലവൻമാർക്കുമാണ് വിലക്ക്.
വിദേശ സന്ദര്‍ശനത്തിനും ആഭ്യന്തര യാത്രകള്‍ക്കും പ്രധാനമന്ത്രിമാര്‍ പ്രത്യേക വിമാനം ഉപയോഗിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തി. ഇത്തരം യാത്രകള്‍ക്കായി നിര്‍ബന്ധമായും ബിസിനസ് ക്ലാസ് ഉപയോഗപ്പെടുത്തണം. തനിക്ക് രണ്ടു സുരക്ഷാ വാഹനങ്ങള്‍ മതിയെന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഉപയോഗിക്കില്ലെന്നും ഇമ്രാന് ഖാന് നേരത്തെ വ്യക്തമാക്കിയിരുന്നു. അത്സമയം, പ്രവര്‍ത്തിദിനം ആഴ്ചയില്‍ ആറാക്കി ഉയര്‍ത്തിയിരുന്നെങ്കിലും ചില മന്ത്രിമാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇതുസംബന്ധിച്ച് അവ്യക്തത തുടരുകയാണ്.