International Old
അഭയാര്‍ഥികളെ തിരിച്ചയച്ചതിന് ഇറ്റാലിയന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിക്കെതിരെ  അന്വേഷണം പ്രഖ്യാപിച്ചു
International Old

അഭയാര്‍ഥികളെ തിരിച്ചയച്ചതിന് ഇറ്റാലിയന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു

Web Desk
|
27 Aug 2018 3:20 AM GMT

150 ലധികം അഭയാര്‍ഥികളാണ് ബോട്ടില്‍നിന്നിറങ്ങാന്‍ കഴിയാതെ ദിവസങ്ങളായി ഇറ്റാലിയന്‍ തീരത്ത് കിടക്കുന്നത്

അഭയാര്‍ഥികളെ തിരിച്ചയതിന്റെ പേരില്‍ ഇറ്റാലിയന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി മാത്യു സാല്‍വീനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. 150 ലധികം അഭയാര്‍ഥികളാണ് ബോട്ടില്‍നിന്നിറങ്ങാന്‍ കഴിയാതെ ദിവസങ്ങളായി ഇറ്റാലിയന്‍ തീരത്ത് കിടക്കുന്നത്.

പത്ത് ദിവസത്തോളമായി കോസ്റ്റ് ഗാര്‍ഡ് കപ്പലില്‍ നൂറ്റിയമ്പതോളം അഭയാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് അഭയം നല്‍കാനാകില്ലെന്നും മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഇവരെ സ്വീകരിക്കണമെന്നമാണ് ഇറ്റലി പറയുന്നത്. ഇതില്‍ രോഗികളായവരെ മാത്രം പുറത്തിറക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ മാറ്റിയോ സാല്‍വിനി നിരുത്തരവാദിത്തപരമായ നടപടിയാണ് സ്വീകരിച്ചതെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ സാല്‍വീനിക്കെതിരെ അന്വേഷണത്തിന് സിസിലിയന്‍കോടതി ഉത്തരവിടുകയായുരന്നു. തന്റെ ഓഫീസിനെ അദ്ദേഹം ദുരുപയോഗം ചെയ്തെന്നും മനുഷ്യത്വപരമായ നിലപാട് സ്വീകരിച്ചില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം. എന്നാല്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും സാല്‍വീനി പറഞ്ഞു.

16 പേരെ ന്യൂമോണിയയും ക്ഷയവും ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ അഭയാര്‍ഥികളെ ഇറ്റലിക്ക് ഉള്‍ക്കൊള്ളാനാകാത്ത പശ്ചാത്തലത്തില്‍ ഇവരുടെ ഉത്തരവാദിത്തം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്ന് യുഎന്‍ റെഫ്യൂജി ഏജന്സി ആവശ്യപ്പെട്ടു. അഭയാര്‍ഥികളിലധികവും എറിത്രിയയില്‍ നിന്നുള്ളവരാണ്.

Related Tags :
Similar Posts