യമനിലെ ആക്രമണങ്ങള്‍ യുദ്ധക്കുറ്റത്തിന്റെ പരിധിയില്‍ പെടുന്നതാണെന്ന് ഐക്യരാഷ്ട്ര സഭ
|ഇതില്‍ അന്തിമ തീര്‍പ്പ് വരുത്തേണ്ടത് അന്താരാഷ്ട്ര കോടതിയാണെന്നും യുഎന്‍ മനുഷ്യാവകാശ വിഭാഗം വ്യക്തമാക്കി
യമനില്‍ അറബ് സഖ്യസേനയടക്കം നടത്തിയ ആക്രമണങ്ങള്‍ യുദ്ധക്കുറ്റത്തിന്റെ പരിധിയില്‍ പെടുന്നതാണെന്ന് ഐക്യരാഷ്ട്ര സഭ. ഇതില്‍ അന്തിമ തീര്‍പ്പ് വരുത്തേണ്ടത് അന്താരാഷ്ട്ര കോടതിയാണെന്നും യുഎന്‍ മനുഷ്യാവകാശ വിഭാഗം വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭയുടെ ആരോപണം നിയമ പരിശോധനക്ക് കൈമാറിയതായി സൌദി സഖ്യസേന അറിയിച്ചു.
മൂന്ന് വര്‍ഷമായി യമനില്‍ സൌദി സഖ്യസേന ഇടപെട്ടിട്ട്. അന്നുമുതല്‍ ഇന്നോളം നടന്ന വിവിധ ആക്രമണങ്ങളെ ചൂണ്ടിക്കാട്ടിയാണ് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്റെ വിശദീകരണം. കച്ചവടകേന്ദ്രങ്ങള്‍, വിവാഹ സദസ്സുകള്‍ എന്നിവ ലക്ഷ്യം വെച്ചതായി യു.എന്‍ വിശദീകരിക്കുന്നു. എന്നാല്‍ ആരോപണം നിയമ പരിശോധനക്ക് നല്‍കിയിട്ടുണ്ട് സൌദി സഖ്യസേന. ഇക്കാര്യം സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. പരിശോധനക്ക് ശേഷം വിശദീകരിക്കാം എന്നാണ് സൌദി നിലപാട്. ഇതിനിടെ യമനിലെ പ്രശ്ന പരിഹാരം തുടരുമെന്നും യു.എന്‍ അറിയിച്ചു. യു.എന്‍ ആക്ഷേപങ്ങള്‍ ഏകപക്ഷീയമാണെന്ന് സൌദി നേരത്തെ പറഞ്ഞിരുന്നു.