International Old
പെന്‍ഷന്‍ പ്രായം ഉയർത്താനുള്ള തീരുമാനത്തില്‍ മാറ്റം വരുത്തി പുടിന്‍
International Old

പെന്‍ഷന്‍ പ്രായം ഉയർത്താനുള്ള തീരുമാനത്തില്‍ മാറ്റം വരുത്തി പുടിന്‍

Web Desk
|
30 Aug 2018 3:39 AM GMT

തീരുമാനം പുനപരിശോധിക്കുമെന്ന് പുടിന്‍ ദേശീയമാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു

പെന്‍ഷന്‍ പ്രായം ഉയർത്താനുള്ള തീരുമാനത്തില്‍ മാറ്റം വരുത്തി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന്‍ .തീരുമാനം പുനപരിശോധിക്കുമെന്ന് പുടിന്‍ ദേശീയമാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. പെന്‍ഷന്‍ പരിഷ്കരണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പുടിന്റെ നിലപാട് മാറ്റം.

പുരുഷന്മാരുടെ വിരമിക്കല്‍ പ്രായം 60ല്‍ നിന്ന് 65 ആക്കിയും സ്ത്രീകളുടേത് 55ല് നിന്ന് 63 ആക്കാനുമാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ തീരുമാനം. ഘട്ടം ഘട്ടമായി നടപ്പിലാക്കാനായിരുന്നു പുടിന് ഭരണകൂടത്തിന്റെ തീരുമാനം. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്തുടനീളം നടക്കുന്നത്. ഇതിന് പിന്നാലെയാണ് പെന്‍ഷന്‍ പരിഷ്കാരത്തില്‍ അയവ് വരുത്താനുള്ള പുടിന്റെ നീക്കം. ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് തീരുമാനം പുനപരിശോധിക്കുമെന്ന് പുടിന്‍ വ്യക്തമാക്കിയത്. രാജ്യത്തിന്റെ വളര്‍ച്ച പുരോഗതി ലക്ഷ്യമിട്ടാണ് ത്തരമൊരു തീരുമാനം കൈക്കൊണ്ടത് എന്നാല്‍ അതിനെതിരെ പ്രതിഷേധമാണ് നടന്നത്. ജനങ്ങളെ താല്‍പര്യത്തെ മാനിക്കുന്നു. അതില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നുവെന്നും പുടിന്‍ പറഞ്ഞു.

പ്രത്യേക പരിഗണനയും സംരക്ഷണവും നല്കുന്ന നിലപാടാണ് സ്ത്രീകള്‍ക്കായി സ്വീകരിച്ചത്. പുരുഷന്മാരെക്കാള്‍ ഒരിക്കലും സ്ത്രീകളുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പെന്‍ഷന്‍ പ്രായം പുനപരിശോധിക്കുമെന്നല്ലാതെ എന്ത് മാറ്റമാണ് കൊണ്ടുവരുക എന്നത് സംബന്ധിച്ച്പുടിന്‍ വ്യക്തമാക്കിയില്ല. ഇതിനെതിരെ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.

Similar Posts