റോഹിങ്ക്യയില്‍ നടക്കുന്ന വംശഹത്യയെയും കൂട്ട ബലാത്സംഗങ്ങളെയും തള്ളി മ്യാന്‍മര്‍
|എന്നാല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നുവെന്നുവെന്ന് ബോധ്യപ്പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മ്യാന്‍മര്‍ വ്യക്തമാക്കി
റോഹിങ്ക്യയില്‍ നടക്കുന്ന വംശഹത്യയെയും കൂട്ട ബലാത്സംഗങ്ങളെയും കുറിച്ചുള്ള യുഎന്നിന്റെ റിപ്പോര്‍ട്ട് തള്ളി മ്യാന്‍മര്‍. എന്നാല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നുവെന്നുവെന്ന് ബോധ്യപ്പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മ്യാന്‍മര്‍ വ്യക്തമാക്കി.
യുഎന്നും അന്താരാഷ്ട്ര സമൂഹവും ചേര്‍ന്ന് രാജ്യത്തിനെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണ്. മനുഷ്യാവകാശ കൌണ്‍സിലിന്റെ ഒരു ശിപാര്‍ശകളും സ്വീകരിക്കാന്‍ തയ്യാറല്ലെന്നും മ്യാന്‍മര്‍ വ്യക്തമാക്കി. വംശഹത്യയുമായി ബന്ധപ്പെട്ട് രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണമെന്നാണ് യു.എന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്.വംശഹത്യയില്‍ പങ്കാളികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ യുഎന്‍ പ്രതിനിധികളെ രാജ്യത്തിനുള്ളില്‍ പ്രവേശിപ്പിക്കില്ലെന്ന് മ്യാന്‍മര്‍ വ്യക്തമാക്കി .
അതേസമയം മനുഷ്യാവകാശ ലംഘനത്തിനെതിരെ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വക്താവ് സോ ഹാറ്റി വ്യക്തമാക്കി. ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് വേണ്ടി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.ഫിലിപ്പൈന്‍സ് ജപ്പാന്‍ പ്രതിനിധികളും ഈ സമിതിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.വംശീയ വേട്ടയുടെ ഇരകളായി ഏഖ് ലക്ഷത്തിലെറെ പേര്‍ക്കാണ് രാജ്യത്തിന് പുറത്തേക്ക് പലായനം ചെയ്യേണ്ടി വന്നത്.