വിമതരെ നേരിടാന്‍ ഏത് മാര്‍ഗവും സ്വീകരിക്കുമെന്ന് സിറിയന്‍ ഭരണകൂടം
|രാസായുധം പ്രയോഗിച്ചാല്‍ സാധാരണക്കാരായ പതിനായിരങ്ങള്‍ കൊല്ലപ്പെടുമെന്ന ആശങ്ക നിലനില്‍ക്കെയാണ് സിറിയന്‍ ഭരണകൂടത്തിന്റെ പ്രഖ്യാപനം
സിറിയയില്‍ വിമതരെ നേരിടാന്‍ ഏത് മാര്‍ഗവും സ്വീകരിക്കുമെന്ന് സിറിയന്‍ ഭരണകൂടം. രാസായുധം പ്രയോഗിച്ചാല്‍ സാധാരണക്കാരായ പതിനായിരങ്ങള്‍ കൊല്ലപ്പെടുമെന്ന ആശങ്ക നിലനില്‍ക്കെയാണ് സിറിയന്‍ ഭരണകൂടത്തിന്റെ പ്രഖ്യാപനം.
സിറിയയിലെ വിമത കേന്ദ്രമായ ഇദ് ലിബിനെ സമ്പൂര്‍ണമായി തങ്ങളുട കൈപിടിയിലൊതുക്കാനുള്ള നീക്കങ്ങളണ് ബഷാറുല്‍ അസദ് ഭരണകൂടം നടത്തുന്നത്. ഇദ് ലീബിലെ അല്‍ നുസ്റ തീവ്രവാദികളെ ഏതു മാര്‍ഗവും ഉപയോഗിച്ച് ഇല്ലാതാക്കുമെന്ന് സിറിയന്‍ വിദേശകാര്യമന്ത്രി വലീദ് അല്‍ മൌലം പറഞ്ഞു. എന്നാല്‍ സാധാരണക്കാര്‍ക്ക് അത്യാഹിതങ്ങളുണ്ടാക്കുന്ന നടപടികളുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇദ് ലിബില്‍ സിറിയ രാസായുധം പ്രയോഗിക്കുമെന്ന ആശങ്ക ഐക്യരാഷ്ട്രസഭക്കുണ്ട്. റഷ്യ, ഇറാന്‍ , തുര്‍ക്കി എന്നീ രാജ്യങ്ങളുടെ നയന്ത്രപ്രതിനിധികളെ യുഎന്‍ വിളിച്ചു വരുത്തുകയും സിറിയയെ ഇക്കാര്യത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇദ് ലിബില്‍ വിമത സേനയോടൊപ്പം പതിനായിരക്കണക്കിന് സാധാരണക്കാരും ജീവിക്കുന്നുണ്ട്. രാസായുധ പ്രയോഗമുണ്ടായാല്‍ ഇവരുടെ ജീവനും അപകടത്തിലാവും.