International Old
ബിംസ്റ്റെക് ഉച്ചകോടിയില്‍ കാഠ്മണ്ഡു കരാറിന് അംഗീകാരം
International Old

ബിംസ്റ്റെക് ഉച്ചകോടിയില്‍ കാഠ്മണ്ഡു കരാറിന് അംഗീകാരം

Web Desk
|
1 Sep 2018 2:21 AM GMT

സമൃദ്ധിയും സമാധാനവും നിലനില്‍ക്കുന്ന ബംഗാള്‍ പ്രവിശ്യ എന്നതാണ് ഈ വര്‍ഷത്തെ ബിംസ്റ്റെക് ഉച്ചകോടിയുടെ മുദ്രാവാക്യം

നേപ്പാളില്‍ നടന്ന നാലാമത് ബിംസ്റ്റെക് ഉച്ചകോടിയില്‍ കാഠ്മണ്ഡു കരാറിന് അംഗീകാരം. വിവിധ വിഷയങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന കരാറില്‍ ഉച്ചകോടിയില്‍വെച്ച് ഒപ്പിട്ടു. സമൃദ്ധിയും സമാധാനവും നിലനില്‍ക്കുന്ന ബംഗാള്‍ പ്രവിശ്യ എന്നതാണ് ഈ വര്‍ഷത്തെ ബിംസ്റ്റെക് ഉച്ചകോടിയുടെ മുദ്രാവാക്യം.

ഇന്ത്യ, ബംഗ്ലാദേശ്,മ്യാന്‍മര്‍,ശ്രീലങ്ക, തായ്‍ലാന്റ്, ഭൂട്ടാന്‍,നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ അടങ്ങുന്ന സംയുക്ത സംഘടനയാണ് ബിംസ്റ്റെക്. ഇത്തവണത്തെ ഉച്ചകോടിയില്‍ അംഗീകാരം ലഭിച്ച കാഠ്മണ്ഡു കരാറില്‍ പ്രധാന്യം നല്‍കുന്നത്. മൂന്ന് വിഷയങ്ങള്‍ക്കാണ്. കാലാവസ്ഥാ വ്യതിയാനങ്ങളുണ്ടാകുമ്പോള്‍ പ്രതിഫലനങ്ങള്‍ കുറക്കുക, ദാരിദ്ര്യ നിര്‍മാര്‍ജനം, അംഗരാജ്യങ്ങള്‍ക്കിടയിലെ ബന്ധങ്ങള്‍ വളര്‍ത്തുക എന്നീ കാര്യങ്ങളാണ് കരാറില്‍ പറയുന്നത്. അതേസമയം തീവ്രവാദവും കരാറില്‍ വിഷയമായി. രണ്ട് ദിവസം നീണ്ടുനിന്ന ഉച്ചകോടിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രി പ്രദീപ് കുമാര്‍ ഗ്യാവാലി പറഞ്ഞു.

18 വിഷയങ്ങളാണ് കാഠ്മണ്ഡു കരാറില്‍ ആകെ പറയുന്നത്. പ്രധാനമായും സാങ്കേതികവും സാമ്പത്തികവുമായ പ്രവര്‍ത്തികളിലൂടെ ബിംസ്റ്റെകിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ഉച്ചകോടിയുടെ ചെയര്‍മാന്‍ സ്ഥാനം നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനക്ക് കൈമാറുകയും ചെയ്തു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി തായ് പ്രതിനിധിയുമായും മ്യാന്‍മര്‍ പ്രധാനമന്ത്രിയുമായും ഭൂട്ടാന്‍ ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവുമായും ചര്‍ച്ച നടത്തിയിരുന്നു. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ രാജ്യങ്ങള്‍ തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഒറ്റക്കെട്ടായി നേരിണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.

Related Tags :
Similar Posts