International Old
ലെസ്ബോസ് ദ്വീപിലെ കുടിയേറ്റക്കാര്‍ കടുത്ത മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നതായി ഐക്യരാഷ്ട്ര സംഘടന
International Old

ലെസ്ബോസ് ദ്വീപിലെ കുടിയേറ്റക്കാര്‍ കടുത്ത മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നതായി ഐക്യരാഷ്ട്ര സംഘടന

Web Desk
|
1 Sep 2018 2:27 AM GMT

ഈ വിഷയത്തില്‍ മാനുഷിക പരിഗണ നല്കിയുള്ള ഇടപെടല്‍ നടത്താന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സന്നദ്ധമാകണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ അഭയാർത്ഥി ഏജൻസി അഭ്യര്‍ത്ഥിച്ചു

യൂറോപ്പില്‍ അഭയാര്‍തിഥ്വം തേടി ഗ്രീസിലെ ലെസ്ബോസ് ദ്വീപില്‍ കഴിയുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ കടുത്ത മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നതായി ഐക്യരാഷ്ട്ര സംഘടന. ഈ വിഷയത്തില്‍ മാനുഷിക പരിഗണ നല്കിയുള്ള ഇടപെടല്‍ നടത്താന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സന്നദ്ധമാകണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ അഭയാർത്ഥി ഏജൻസി അഭ്യര്‍ത്ഥിച്ചു.

യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ഥികളായി കടല്‍ കടന്നു വരുന്നവര്‍ക്കുള്ള ആദ്യത്തെ പ്രവേശന ഇടമാണ് ഗ്രീസിലെ ലെസ്ബോസ്. സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങി വിവധ രാജ്യങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് പേരാണ് ഇതു വഴി യൂറോപ്പിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. ഇവരില്‍ പലരെയും ലെസ്ബോസില്‍ തടഞ്ഞിട്ടിരിക്കുകയാണ് ഇവരില്‍ പലരും മാനസികമായ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് യുഎന്‍ അഭയാര്‍ഥി കമ്മീഷന്‍ തലവന്‍ ഷാര്‍ലി യാക്സ് ലി പറഞ്ഞു.

സുരക്ഷിതത്വം തീരെയില്ലാത്ത ഇവിടെ കുട്ടികളും സ്ത്രീകളും കടുത്ത ലൈംഗിക അതിക്രമത്തിനും ഇരയാകുന്നുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തി. യൂറോപ്യന്‍ രാജ്യങ്ങള്‍ അഭയം നല്കിയില്ലെങ്കില്‍ അഭയാര്‍ഥികള്‍ പലരുടെയും ജീവന്‍ അപകടത്തിലാവും. ഗ്രീസും ഇറ്റലിയുമടക്കമുള്ള രാജ്യങ്ങള്‍ അഭയാര്‍ഥികളെ സ്വീകരിക്കാനാവില്ലെന്ന കടുത്ത നിലപാടിലാണ്.

Similar Posts