International Old
‘സ്ത്രീകള്‍ സുന്ദരികളായിരിക്കുന്ന കാലത്തോളം ബലാത്സംഗങ്ങളും ഉണ്ടാകും’ ഫിലിപ്പൈന്‍  പ്രസിഡന്റ്
International Old

‘സ്ത്രീകള്‍ സുന്ദരികളായിരിക്കുന്ന കാലത്തോളം ബലാത്സംഗങ്ങളും ഉണ്ടാകും’ ഫിലിപ്പൈന്‍  പ്രസിഡന്റ്

Web Desk
|
1 Sep 2018 9:58 AM GMT

ബലാത്സംഗങ്ങളെ ന്യായീകരിച്ച് നിരന്തരം പ്രസ്താവനകള്‍ നടത്തുക ഡ്യൂട്ടേര്‍ടിന്റെ പതിവാണ്. തന്റെ ജന്മദേശമായ ഡാവോയില്‍ ബലാത്സംഗങ്ങള്‍ വര്‍ധിക്കുന്നത് ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് പുതിയ  പ്രസ്താവന.

വിവാദ പ്രസ്താവനകള്‍ കൊണ്ട് കുപ്രസിദ്ധനാണ് ഫിലിപ്പൈന്‍ പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട്. സ്ത്രീവിരുദ്ധമാണ് ഡ്യൂട്ടേര്‍ടിന്‍റെ മിക്ക പ്രസ്താവനകളും. എന്നാല്‍ രൂക്ഷ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടും തന്റെ നിലപാടുകളിലൊന്നും തന്നെ മാറ്റം വരുത്താന്‍ ഡ്യൂട്ടേര്‍ട് തയ്യാറല്ല. സ്ത്രീകള്‍ സുന്ദരികളായിരിക്കുന്ന കാലത്തോളം ബലാത്സംഗങ്ങളും ഉണ്ടാകുമെന്നാണ് ഡ്യൂട്ടേര്‍ടിന്റെ ഏറ്റവും ഒടുവിലത്തെ പ്രസ്താവന.

ബലാത്സംഗങ്ങളെ ന്യായീകരിച്ച് നിരന്തരം പ്രസ്താവനകള്‍ നടത്തി വിവാദത്തിലാവുന്നത് ഡ്യൂട്ടേര്‍ടിന്റെ പതിവാണ്. തന്റെ ജന്മദേശമായ ഡാവോയില്‍ ബലാത്സംഗങ്ങള്‍ വര്‍ധിക്കുന്നതായി ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് പ്രസിഡന്റിന്റെ പുതിയ പ്രസ്താവന.

''അവര്‍ പറയുന്നു ഡാവോയില്‍ ബലാത്സംഗങ്ങള്‍ വര്‍ധിക്കുന്നുവെന്ന്. സ്ത്രീകള്‍ സുന്ദരികളായിരിക്കുന്ന കാലത്തോളം ബലാത്സംഗങ്ങളും ഉണ്ടാകും.'' ഡ്യൂട്ടേര്‍ട് പറഞ്ഞു. മുമ്പ് ഡ്യൂട്ടേര്‍ട് മേയറായിരുന്ന നഗരമാണ് ഡാവോ. ‘ആരെങ്കിലും ആദ്യ ശ്രമത്തില്‍ വഴങ്ങിക്കൊടുക്കുമോ ? സ്ത്രീകള്‍ അതിന് അനുവദിക്കുമോ ? ഒരിക്കലുമില്ല. ആരും ആദ്യ ശ്രമത്തില്‍ വഴങ്ങിക്കൊടുക്കില്ല. അതുകൊണ്ടാണ് ബലാത്സംഗം സംഭവിക്കുന്നത്.’ ഡ്യൂട്ടേര്‍ട് പറയുന്നു.

ഡ്യൂട്ടേര്‍ടിന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നും ഉയരുന്നത്. രാജ്യത്തെ വനിതാ സംഘടനകളും അദ്ദേഹത്തിന്റെ നിലപാടില്‍ കടുത്ത വിമര്‍ശം രേഖപ്പെടുത്തി.

ഒരു സൈനികന്‍ മൂന്ന് സ്ത്രീകളെ വരെ ബലാത്സംഗം ചെയ്യുന്നത് താന്‍ അംഗീകരിക്കും എന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പ്രസിഡന്റിന്റെ പ്രസ്താവന. കുട്ടികളെ ബലാത്സംഗം ചെയ്യുന്നത് ശരിയല്ലെന്നും എന്നാല്‍ മിസ് യൂണിവേഴ്സ് ആണെങ്കില്‍ അതില്‍ തെറ്റില്ലെന്ന പ്രസ്താവനയും ഡ്യൂട്ടേര്‍ട് ഒരിക്കല്‍ നടത്തി. തന്റെ മകള്‍ ലൈംഗിക പീഡനത്തിനിരയായത് അറിഞ്ഞപ്പോള്‍, ഡ്യൂട്ടേര്‍ട് മകളെ നാടകനടിയെന്ന് വിളിച്ചതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Similar Posts