International Old
ആണവായുധ വാഹകശേഷി വര്‍ധിപ്പിക്കുമെന്ന് ഇറാന്‍
International Old

ആണവായുധ വാഹകശേഷി വര്‍ധിപ്പിക്കുമെന്ന് ഇറാന്‍

Web Desk
|
2 Sep 2018 4:56 AM GMT

ഇറാന്‍ ആണവായുധങ്ങളുടെ ശേഷി വര്‍ദ്ധിപ്പികുന്നത് ലോകരാജ്യങ്ങള്‍ ഭീതിയോടെയാണ് നോക്കുന്നത്. ഇറാന്‍ ആണവായുധം നിര്‍മ്മിച്ചാല്‍ അതേ വഴിയില്‍ തിരിച്ചടിക്കുമെന്ന് നേരത്തെ സൗദിയും വ്യക്തമാക്കിയിരുന്നു

ആണവായുധ വാഹകശേഷി വര്‍ധിപ്പിക്കാനൊരുങ്ങി ഇറാന്‍. ബാലിസ്റ്റിക് മിസൈലുകളുടെയും ക്രൂയിസ് മിസൈലുകളുടെയും ശേഷി വര്‍ധിപ്പിക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ടെഹ്‌റാന്‍ അണുവായുധ പദ്ധതിയുടെ ഭാവികാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള ഫ്രാന്‍സിന്റെ ക്ഷണം ഇറാന്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ആണവായുധശേഷി വര്‍ദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കി പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ രംഗത്തെത്തിയത്. വിദേശകാര്യ സഹമന്ത്രി മുഹമ്മദ് അഹാദി ഇത് സംബന്ധിച്ച് ഔദ്യോഗികമായി സംസാരിച്ചതായി പ്രമുഖമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്ക അടക്കമുള്ള രാജ്യങ്ങളുമായി കടുത്ത ശത്രുത പുലര്‍ത്തുന്ന സാഹചര്യത്തിലാണ് ഇറാന്റെ പുതിയ തീരുമാനം. ഇറാന്‍ ആണവായുധങ്ങളുടെ ശേഷി വര്‍ദ്ധിപ്പികുന്നത് ലോകരാജ്യങ്ങള്‍ ഭീതിയോടെയാണ് നോക്കുന്നത്. ഇറാന്‍ ആണവായുധം നിര്‍മ്മിച്ചാല്‍ അതേ വഴിയില്‍ തിരിച്ചടിക്കുമെന്ന് നേരത്തെ സൗദിയും വ്യക്തമാക്കിയിരുന്നു

Related Tags :
Similar Posts