International Old
ലോകത്തിന് മുന്നില്‍ മ്യാൻമർ മറച്ചു പിടിക്കുന്ന, റോഹിങ്ക്യന്‍ മുസ്‍ലിംകളോടുള്ള ക്രൂരതയുടെ ദൃശ്യങ്ങള്‍
International Old

ലോകത്തിന് മുന്നില്‍ മ്യാൻമർ മറച്ചു പിടിക്കുന്ന, റോഹിങ്ക്യന്‍ മുസ്‍ലിംകളോടുള്ള ക്രൂരതയുടെ ദൃശ്യങ്ങള്‍

Web Desk
|
2 Sep 2018 10:43 AM GMT

ലോകത്ത് ഏറ്റവും കൂടുതൽ അടിച്ചമർത്തപ്പെട്ട ജനവിഭാഗമാണ് റോഹിങ്ക്യൻ മുസ്‍ലിംകൾ. ഈയടുത്ത് യു.എന്നിന്റെ ഒരു ഫാക്ട് ഫൈന്റിങ് മിഷന്റേതായി പുറത്തു വന്ന റിപ്പോർട്ടിൽ, ഒരു കൂട്ടം പച്ച മനുഷ്യരോട് മ്യാൻമർ സൈന്യം ചെയ്തു കൂട്ടിയ ക്രൂരതകളുടെ നടുക്കുന്ന വിവരങ്ങളാണ് വെളിച്ചത്തു വന്നത്.

മ്യാൻമർ അധികാരികളുടെ വിലക്കും നിസ്സഹകരണവും മൂലം ഇന്നേവരെ ലോകത്തെ ഏതെങ്കിലുമൊരു മനുഷ്യാവകാശ സംഘടനക്കോ, യു.എന്നിന് തന്നെയുമോ മ്യാൻമറിന്റെ യഥാർത്ഥ ചിത്രം പുറത്തെത്തിക്കാനായിട്ടില്ല. ഇതിനിടെ വൈസ് ന്യൂസ് (VICE News) മ്യാൻമറിലെ ഏറ്റവുമധികം ക്രൂരതകള്‍ അരങ്ങേറിയ വടക്കൻ രാഖെയ്ൻ പ്രവിശ്യയിലൂടെ നടത്തിയ അന്വേഷണത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

റോഹിങ്ക്യകളുടെ മനുഷ്യാവകാശത്തിനും സമാധാനസംരക്ഷണത്തിനുമായി രൂപീകരിച്ച അരകന്‍ റോഹിങ്ക്യ സൊസൈറ്റിയുടെ സ്ഥാപകനായ മൊഹിബുല്ലയുടെ കണക്കുകള്‍ പ്രകാരം 1834 ബലാത്സംഗ കേസുകള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്റര്‍നാഷ്ണല്‍ ക്രിമിനല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതിനായി ഇരകളില്‍ നിന്നും നേരിട്ടുള്ള മൊഴികളും തെളിവുകളും കണക്കുകളുമെല്ലാം ശേഖരിച്ചുവരികയാണ് ഇവര്‍.

ലോകത്തെ തന്നെ ഏറ്റവും വലിയ അഭയാർഥി സെറ്റിൽമെന്റായ ബംഗ്ലാദേശിലെ റോഹിങ്ക്യൻ ക്യാമ്പുകളിൽ പത്ത് ലക്ഷത്തോളം അഭയാർത്ഥികള്‍ തിങ്ങി പാര്‍ക്കുന്നുണ്ടെന്നാണ് കണക്ക്. ഇവരില്‍ നിരവധി സ്ത്രീകള്‍ കൂട്ട ബലാത്സംഗങ്ങള്‍ക്ക് ഇരകളായവരും തുടര്‍ന്ന് ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്തവരാണ്. പലരും കൂട്ടക്കൊലകള്‍ക്ക് സാക്ഷികളായവരാണ്. സ്വന്തം വീടും ഗ്രാമവുമെല്ലാം ചുട്ടുചാമ്പലാകുന്നത് നോക്കിനില്‍ക്കേണ്ടി വന്നവരാണ്.

കലാപങ്ങളുടെയും അക്രമങ്ങളുടെയും യഥാര്‍ത്ഥ കണക്കുകള്‍ ശേഖരിച്ചുവരികയാണ് മ്യാന്‍മറില്‍ നിന്നും ഒരു വര്‍ഷം മുമ്പ് ഇവിടെ എത്തിയ അധ്യാപകനായ മൊഹിബുല്ല. റോഹിങ്ക്യകളുടെ മനുഷ്യാവകാശത്തിനും സമാധാനസംരക്ഷണത്തിനുമായി രൂപീകരിച്ച അരകന്‍ റോഹിങ്ക്യ സൊസൈറ്റിയുടെ സ്ഥാപകനാണ് ഇദ്ദേഹം. ഇരകളില്‍ നിന്നും നേരിട്ടുള്ള മൊഴികളും തെളിവുകളും കണക്കുകളുമെല്ലാം ശേഖരിച്ചുവരികയാണ് മൊഹിബുല്ലയും മറ്റും വളണ്ടിയേഴ്സും. നീതി ലഭിക്കുന്നതിനായി ഇന്റര്‍നാഷ്ണല്‍ ക്രിമിനല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനൊരുങ്ങുകയാണ് ഇവര്‍. മൊഹിബുല്ലയുടെ കണക്കുകള്‍ പ്രകാരം 1834 ബലാത്സംഗ കേസുകള്‍ ഇതിനോടകം ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഒരു ഭരണകൂടത്തിനെതിരിൽ ചുമത്താവുന്ന അത്രമേല്‍ ഗൗരവപരമായ കുറ്റാരോപണങ്ങളാണ് മ്യാൻമർ ഗവൺമെന്റിനെതിരിൽ യു.എൻ പോലും ആരോപിച്ചിട്ടുള്ളത്.

ഏറ്റവുമധികം കൂട്ടക്കൊലകള്‍ നടന്ന മിന്‍ ജി, ടുല ടൊലി എന്നീ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുവാനും വാര്‍ത്താ സംഘം ശ്രമം നടത്തിയിരുന്നു. എന്നല്‍ മറ്റാരെയും പോലെ തന്നെ ഇവര്‍ക്കും അവിടേക്ക് പ്രവേശിക്കാനായില്ല. യാത്രയില്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ റോഹിങ്ക്യകള്‍ക്കായി തയ്യാറാക്കി വെച്ചിരിക്കുന്ന ക്യാമ്പുകളും സംഘം സന്ദരര്‍ശിച്ചു. തങ്ങളുടെ തെറ്റല്ലെന്നും ആരും തിരികെ വരാത്തതാണ് പ്രശ്നമെന്നുമാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ തങ്ങളെ കൂട്ടക്കൊല നടത്തിയ ഗവണ്‍മെന്റിന്റെ തന്നെ, തടവറ പോലെ തോന്നിക്കുന്ന ഈ ക്യാമ്പിലേക്ക് അവര്‍ എങ്ങിനെ മടങ്ങിവരുമെന്നാണ് വാര്‍ത്താസംഘം ചോദിക്കുന്നത്. ഒരു ഭരണകൂടത്തിനെതിരിൽ ചുമത്താവുന്ന അത്രമേല്‍ ഗൗരവപരമായ കുറ്റാരോപണങ്ങളാണ് മ്യാൻമർ ഗവൺമെന്റിനെതിരിൽ യു.എൻ പോലും ആരോപിച്ചിട്ടുള്ളത്.

വൈസ് ന്യൂസ് (VICE News) മ്യാൻമറിലെ വടക്കൻ രാഖെയ്ൻ പ്രവിശ്യയിലൂടെ നടത്തിയ അന്വേഷണത്തിന്റെ വീഡിയോ:

Similar Posts