കാട്ടു ചെന്നായ്ക്കളെ പോലെയാണ് അമേരിക്കയുടെ പെരുമാറ്റമെന്ന് ഉര്ദുഗാന്
|മറ്റ് രാജ്യങ്ങളുമായുള്ള ഇടപാടുകള്‍ക്ക് ഡോളറിതര മാര്‍ഗങ്ങള്‍ പിന്തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി
അമേരിക്കക്കെതിരെ തുറന്നടിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്ദുഗാന്. കാട്ടു ചെന്നായ്ക്കളെ പോലെയാണ് അമേരിക്കയുടെ പെരുമാറ്റമെന്നാണ് ഉര്ദുഗാന്. പറഞ്ഞത്. മറ്റ് രാജ്യങ്ങളുമായുള്ള ഇടപാടുകള്‍ക്ക് ഡോളറിതര മാര്‍ഗങ്ങള്‍ പിന്തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെയായുള്ള അമേരിക്കയുടെ ഉപരോധങ്ങള്‍ കാണിച്ചുതരുന്നത് അവര്‍ പെരുമാറുന്നത് കാട്ടുചെന്നായ്ക്കളെ പോലെയാണ് എന്നാണ്. അവരെ വിശ്വസിക്കരുത്. ഇതായിരുന്നു ഉര്‍ദുഗാന്റെ വാക്കുകള്‍ . മറ്റ് രാജ്യങ്ങളുമായുള്ള ഇടപാടുകള്‍ക്കും നിക്ഷപങ്ങള്‍ക്കും ഡോളര്‍ ഉപയോഗിക്കില്ലെന്നും മറ്റ് ഇതര മര്‍ഗങ്ങള്‍ തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര വ്യപാരത്തിലെ ഡോളറിന്റെ കുത്തക ക്രമേണ കുറച്ചുകൊണ്ടുവരണമെന്നും ഇതിനായി പ്രദേശിക ദേശീയ കറന്‍സികള്‍ ഉഭയകക്ഷി ഇടപാടുകള്‍ക്കായി നമ്മള് ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന്റെ തുടക്കമെന്നോണം റഷ്യയുമായി തുര്‍ക്കി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
ഈ രണ്ട് രാജ്യങ്ങളും അമേരിക്കയുടെ സാമ്പത്തിക ഉപരോധം നേരിട്ട് വരികയാണ്. കഴിഞ്ഞ മാസം തുര്‍ക്കി കറന്‍സിയായ ലിറയില്‍ വന്‍ ഇടിവാണ് ഉണ്ടായത്.ഡോളറിന്റെ മൂല്യവുമായി 40 ശതമാനത്തിലധികം വ്യത്യസമാണ് നിലവിലുള്ളത്. തുര്‍ക്കിയില്‍ സാമ്പത്തിക പ്രതിസന്ധികള്‍ രൂക്ഷമാവുന്നതിനിടയിലാണ് അമേരിക്കക്കെതിരെ കടുത്ത നിലപാടുമായി ഉര്ദുഗാന് രംഗത്തെത്തിയിരിക്കുന്നത്.