International Old
മ്യാന്‍മറില്‍ രണ്ട് റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരെ 7 വര്‍ഷത്തേക്ക് ജയിലിലടച്ചു
International Old

മ്യാന്‍മറില്‍ രണ്ട് റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരെ 7 വര്‍ഷത്തേക്ക് ജയിലിലടച്ചു

Web Desk
|
3 Sep 2018 6:14 AM GMT

രാഖിനിലെ ഇന്‍ദിന്‍ ഗ്രാമത്തില്‍ 10 റോഹിങ്ക്യരെ സൈന്യം കൂട്ടക്കൊല ചെയ്ത സംഭവം അന്വേഷിക്കുന്നതിനിടെ കഴിഞ്ഞ ഡിസംബറിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

മ്യാന്‍മറില്‍ രണ്ട് റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരെ ഏഴു വര്‍ഷത്തേക്ക് ജയിലിലടച്ചു. വ ലോണ്‍(32), കയ്വാവ് സോ (28) എന്നീ മാധ്യമപ്രവര്‍ത്തകരെയാണ് ജയിലിലടയ്ക്കാന്‍ ഉത്തരവിട്ടത്. രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെ ഇരുവരും ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട് ലംഘിച്ചതായാണ് കോടതിയുടെ വിശദീകരണം.

''യാതൊരു ഭയവും തോന്നുന്നില്ല. തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന ബോധ്യമുണ്ട്. ജനാധിപത്യത്തിലും നീതിയിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നു.'' ജയിലലടക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായ വ ലോണ്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ച് ദു:ഖകരമായ ദിവസമെന്നായിരുന്നു സംഭവത്തെക്കുറിച്ച് റോയിട്ടേഴ്‌സ് എഡിറ്റര്‍ ഇന്‍ ചീഫ് സ്റ്റീഫന്‍ അഡ്‌ലറുടെ പ്രതികരണം.

റോഹിങ്ക്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായി മ്യാന്‍മര്‍ സൈന്യം നടത്തുന്ന അതിക്രമങ്ങളെ കുറിച്ച് ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാഖിനിലെ ഇന്‍ദിന്‍ ഗ്രാമത്തില്‍ 10 റോഹിങ്ക്യരെ സൈന്യം കൂട്ടക്കൊല ചെയ്ത സംഭവം അന്വേഷിക്കുന്നതിനിടെ കഴിഞ്ഞ ഡിസംബറിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ഐക്യരാഷ്ട്ര സഭയും യൂറോപ്യന്‍ യൂണിയനുമടക്കം മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് മ്യാന്‍മറിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ജാമ്യമടക്കം നിഷേധിച്ചായിരുന്നു ഇവര്‍ക്കെതിരായ നടപടികള്‍.

Similar Posts