ഇറാഖില്‍ സര്‍ക്കാര്‍ രൂപീകരണം വൈകും
|മെയില്‍ നടന്ന തെരഞ്ഞെടുപ്പിന് ശേഷം ആദ്യ പാര്‍ലമെന്റ് സമ്മേളനം ചേര്‍ന്നു. എന്നാല്‍ യോഗത്തില്‍ സ്പീക്കറെ തെരഞ്ഞെടുക്കാനായില്ല
ഇറാഖില്‍ സര്‍ക്കാര്‍ രൂപീകരണം വൈകും .മെയില്‍ നടന്ന തെരഞ്ഞെടുപ്പിന് ശേഷം ആദ്യ പാര്‍ലമെന്റ് സമ്മേളനം ചേര്‍ന്നു. എന്നാല്‍ യോഗത്തില്‍ സ്പീക്കറെ തെരഞ്ഞെടുക്കാനായില്ല.
ഇറാഖില്‍ കഴിഞ്ഞ മെയിലാണ് പാര്‍ലമെന്റ് ഇലക്ഷന്‍ നടന്നത്. ഇലക്ഷന് ശേഷമുള്ള ആദ്യ പാര്‍ലമെന്റ് യോഗമാണ് തിങ്കളാഴ്ച ചേര്‍ന്നത് , എന്നാല്‍ യേഗത്തില്‍ സ്പീക്കറെ തെരഞ്ഞെടുക്കാനായില്ല. അതിനാല്‍ , സര്‍ക്കാര്‍ രൂപീകരണം ഇനിയും വൈകും . മുകതദ അല്‍ സദറും അലി അബാദിയും നയിക്കുന്ന പക്ഷവും മുന്‍ പ്രധാന മന്ത്രിയായ നൂരി അല് മാലിക്കിയും ഹാദി അല്‍ മീരിയും നയിക്കുന്ന എതിര്‍ പക്ഷവും ഭൂരിപക്ഷമുണ്ടെന്ന അവകാശ വാദം ഉന്നയിച്ചതാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പും സര്‍ക്കാര്‍ രൂപീകരണവും വൈകിക്കുന്നത്. പാര്‍ലമെന്റിന്റെ താത്ക്കാലിക സ്പീക്കറായി നിയമിച്ച അഹ്മദ് അല്‍ ജിബൂരിയുടെ അധ്യക്ഷതയിലാണ് ആദ്യ പാര്‍ലമെന്റ് സമ്മേളനം ചേര്‍ന്നത് .
ഹാദി അല് അമീരിയും നൂരി അല് മാലിക്കിയും ഇറാനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ്. എതിര്‍ പക്ഷത്തെ അലി അബാദി അമേരിക്കയുടെ വിശ്വസ്തനുമാണ് . 329 അംഗ പാര്‍ലമെന്റാണ് ഇറാഖിലുള്ളത് .