സിറിയയിലെ വിമത ശക്തി കേന്ദ്രമായ ഇദ്ലിബ് പിടിച്ചെടുക്കാനുള്ള സൈന്യത്തിന്റെ ശ്രമം തുടരുന്നു
|കരുതലില്ലാതെ ഇദ്ലിബ് ആക്രമിക്കുന്നതിനെതിരെ സിറിയക്കും റഷ്യക്കും ഇറാനും മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി
സിറിയയിലെ വിമത ശക്തി കേന്ദ്രമായ ഇദ്ലിബ് പിടിച്ചെടുക്കാനുള്ള സൈന്യത്തിന്റെ ശ്രമം തുടരുന്നു. റഷ്യയുടെ നേതൃത്വത്തില്‍ ശക്തമായ വ്യോമാക്രമണമാണ് മേഖലയില്‍ നടക്കുന്നത്.കരുതലില്ലാതെ ഇദ്ലിബ് ആക്രമിക്കുന്നതിനെതിരെ സിറിയക്കും റഷ്യക്കും ഇറാനും മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി.
സിറിയയിലെ അവസാന വിമതകേന്ദ്രമായ ഇദ്ലിബ് പിടിച്ചെടുക്കാന്‍ ബശാറുല്‍ അസദ് സൈന്യം നടത്തുന്നത് ശക്തമായ ആക്രമണമാണ്. സിറിയന്‍ സൈന്യത്തിന് പിന്തുണയുമായി റഷ്യയും ഇറാനും രംഗത്തുണ്ട്. മേഖലയില്‍ കനത്ത വ്യോമാക്രമണമാണ് റഷ്യ നടത്തുന്നത്. ഇന്നലെ മാത്രം 23 തവണ വ്യോമാക്രമണം നടത്തി. ഇതിനെതിരെ ശക്തമായ താക്കീതുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി.
കരുതലില്ലാതെ ബശാറുല്‍ അസദ് സൈന്യം ഇദ്ലിബിനെ ആക്രമിക്കരുതെന്നും വലിയൊരു മനുഷ്യ ദുരന്തത്തിലേക്ക് നയിക്കാവുന്ന ആക്രമണത്തില്‍ നിന്ന് പിന്തിരിയണമെന്നും ട്രംപ് ടീറ്റ് ചെയ്തു. ആക്രമണത്തില്‍ നിന്ന് പിന്‍വാങ്ങിയില്ലെങ്കില്‍ സിറിയയും റഷ്യയും ഇറാനും അനന്തരഫലം അനുഭവിക്കുമെന്നും ട്രംപിന്റെ ട്വീറ്റിലുണ്ട്. എന്നാല്‍ അമേരിക്കയുടെ ഭീഷണി വകവെക്കുന്നില്ലെന്ന് തീവ്രവാദത്തിനെതിരെ ശക്തമായി പോരാടാനാണ് തീരുമാനമെന്നും റഷ്യന്‍ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു.