ജപ്പാനില്‍ നാശം വിതച്ച് ജെബി കൊടുങ്കാറ്റ്
|6 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. 10 ലക്ഷത്തോളം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി
ജപ്പാനില്‍ ജെബി കൊടുങ്കാറ്റ് . 25 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കൊടുങ്കാറ്റ് . 6 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. 10 ലക്ഷത്തോളം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി .
ജപ്പാനിലെ പടിഞ്ഞാറന്‍ മേഖലയിലാണ് ജെബി എന്ന പേരിട്ട ശക്തമായ കൊടുങ്കാറ്റടിച്ചത്.കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ മഴയില്‍ നിരവധി മേഖലകളില്‍ വെള്ളപ്പൊക്കമുണ്ടായി . റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കന്‍സായ് എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു .100 ഓളം വിമാനങ്ങള്‍ റദ്ദാക്കി. ട്രെയിന്‍ ഗതാഗതവും നിര്‍ത്തിവെച്ചു . റോഡ് ഗതാഗതവും താറുമാറായി . ചെറിയ ദ്വീപീയ ഷിക്കോക്കുവില്‍ മണ്ണിടിച്ചിലുണ്ടായി. കുറഞ്ഞത് 6 പേര്‍ മരിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ . 10 ലക്ഷത്തോളം ആളുകളെ വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു മണിക്കൂറില്‍ 3.3 മില്ലിമീറ്റര്‍ മഴയാണ് സന്ദര്‍ശക നഗരമായ കൊയ്റ്റോ സിറ്റിയില്‍ പെയ്തത്. ഷിക്കോക്കുവില്‍ മണിക്കൂറില്‍ 208 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റ് വീശി. ജപ്പാനില്‍ ജൂലൈയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 100 ലധികം പേര്‍ മരിച്ചിരുന്നു.