യൂട്ടാ തടാകത്തില്‍ ‘മീന്‍മഴ’
|അമേരിക്കയിലെ യൂട്ടായിലെ വനമേഖലയില്‍ പലയിടത്തും പുറംലോകവുമായി ബന്ധമില്ലാത്ത തടാകങ്ങളുണ്ട്. ഇത്തരം തടാകങ്ങളില്‍ പലതിലും സ്വാഭാവിക രീതിയില്‍ മീനുകള്ക്കെത്താനാകില്ല.
അമേരിക്കയിലെ യൂട്ടായിലെ വനമേഖലയില്‍ പലയിടത്തും പുറംലോകവുമായി ബന്ധമില്ലാത്ത തടാകങ്ങളുണ്ട്. ഇത്തരം തടാകങ്ങളില്‍ പലതിലും സ്വാഭാവിക രീതിയില്‍ മീനുകള്ക്കെത്താനാകില്ല. യൂട്ടായിലെ അത്തരം തടാകങ്ങളിലേക്ക് വിമാനങ്ങള്‍ വഴി മീന്‍ മഴ തന്നെ സൃഷ്ടിച്ച് അത്ഭുതപ്പെടുത്തുകയാണ് അവിടുത്തെ വനംവകുപ്പ്.
യൂട്ടാ വൈല്‍ഡ്ലൈഫ് ഡിവിഷന് തന്നെയാണ് വിമാനങ്ങളില്‍ നിന്നും മീനുകളെ തടാകത്തില്‍ നിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇത്രയേറെ ഉയരത്തില്‍ നിന്നും മീനുകള്‍ വെള്ളത്തിലേക്ക് വീഴുമ്പോള്‍ അപകടങ്ങളൊന്നുമുണ്ടാകില്ലെന്നാണ് ഔദ്യോഗികവിശദീകരണം. ചെറുമീനുകള്‍ക്ക് ഈ വീഴ്ച്ചയെ അതിജീവിക്കാനുള്ള കഴിവുണ്ടെന്നും വീഡിയോയില്‍ പറയുന്നു.
മൂന്ന് ഇഞ്ചില്‍ താഴെ വലിപ്പമുള്ള മീനുകളെയാണ് ഇത്തരത്തില്‍ തടാകത്തിലേക്കിടുന്നത്. ഇതില്‍ 95 ശതമാനവും വിമാനത്തില്‍ നിന്നുള്ള വീഴ്ചയെ അതിജീവിക്കുമെന്നാണ് യൂട്ടാ വനംവകുപ്പ് ട്വീറ്റ് ചെയ്യുന്നത്. ഒന്നും രണ്ടുമല്ല ഇരുന്നൂറോളം തടാകങ്ങളാണ് യൂട്ടാ മേഖലയിലുള്ളത്. എല്ലാ വര്‍ഷവും ഈ തടാകങ്ങളില്‍ ഇത്തരം കൃത്രിമ മീന്മഴകള് സംഭവിക്കാറുണ്ട്.
If you see flying fish at Utah's remote lakes, don't be alarmed! #FishFriday
Posted by Utah Division of Wildlife Resources on Friday, August 24, 2018