International Old
കാബൂളില്‍ ചാവേറാക്രമണം: മാധ്യമപ്രവര്‍ത്തകരടക്കം 20 ലേറെ പേര്‍ കൊല്ലപ്പെട്ടു
International Old

കാബൂളില്‍ ചാവേറാക്രമണം: മാധ്യമപ്രവര്‍ത്തകരടക്കം 20 ലേറെ പേര്‍ കൊല്ലപ്പെട്ടു

Web Desk
|
6 Sep 2018 6:04 AM GMT

രാജ്യത്തെ പ്രമുഖ വാര്‍ത്താ മാധ്യമമായ ടോളോ ന്യൂസിന്റെ റിപ്പോര്‍ട്ടര്‍, ക്യാമറാമാന്‍ എന്നിവര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ചാവേര്‍ ആക്രമണത്തില്‍ 20 ലേറെ പേര്‍ കൊല്ലപ്പെട്ടു. രണ്ടിടങ്ങളിലായി നടത്തിയ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍

തലസ്ഥാനത്തെ റസലിങ് ക്ലബിലാണ് ആദ്യത്തെ ആക്രമണമുണ്ടായത്. ക്ലബിലെ സുരക്ഷാ ഉദ്യോഗസ്ഥനു നേരെ വെടിയുതിര്‍ത്താണ് അക്രമി അകത്ത് പ്രവേശിച്ചത്. മാധ്യമ പ്രവര്‍ത്തകരെ ലക്ഷ്യം വച്ചായിരുന്നു രണ്ടാമത്തെ ആക്രമണം. രാജ്യത്തെ പ്രമുഖ വാര്‍ത്താ മാധ്യമമായ ടോളോ ന്യൂസിന്റെ റിപ്പോര്‍ട്ടര്‍, ക്യാമറാമാന്‍ എന്നിവര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു സ്ഫോടനങ്ങളിലുമായി മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ 70ലേറെ പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

തലസ്ഥാനത്തെ ശിയാ ഭൂരിപക്ഷ മേഖലയിലാണ് അക്രമണമുണ്ടായത്. കഴിഞ്ഞ മാസം നിരവധി വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ ചാവേര്‍ ആക്രമണം ഉണ്ടായതും ഈ മേഖലയില്‍ തന്നെയായിരുന്നു. അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് രാജ്യത്ത് തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഉണ്ടാകുന്നത്. ഇത് തെരഞ്ഞെടുപ്പിന്റെ നടത്തിപ്പിനെ ബാധിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.

Similar Posts