വിദേശ സന്നദ്ധ പ്രവര്‍ത്തകരെ ബലാല്‍സംഗം ചെയ്തു; ദക്ഷിണ സുഡാനില്‍ പത്ത് സൈനികര്‍ക്ക് ജയില്‍ ശിക്ഷ
|2016ലെ ആഭ്യന്തര യുദ്ധകാലത്താണ് കേസിനാസ്പദമായ കുറ്റകൃത്യം നടക്കുന്നത്.
വിദേശ സന്നദ്ധ പ്രവര്‍ത്തകരെ ബലാല്‍സംഗം ചെയ്ത കുറ്റത്തിന് ദക്ഷിണ സുഡാനില്‍ പത്ത് സൈനികര്‍ക്ക് ജയില്‍ ശിക്ഷ. സൈനിക കോടതിയുടേതാണ് നിര്‍ണായക വിധി.
2016ലെ ആഭ്യന്തര യുദ്ധകാലത്താണ് കേസിനാസ്പദമായ കുറ്റകൃത്യം നടക്കുന്നത്. ആഭ്യന്തര യുദ്ധം രൂക്ഷമായ ദക്ഷിണ സുഡാനില്‍ നൂറോളം വരുന്ന പട്ടാളക്കാര്‍ ഒരു ഹോട്ടലില്‍ കയറുകയും അവിടെയുണ്ടായിരുന്ന സന്നദ്ധ സേവന പ്രവര്‍ത്തകരായ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയയുമായിരുന്നു.11 സൈനികര്‍ക്കെതിരെയായിരുന്നു കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. തെളിവില്ലെന്നു കണ്ടതിനാല്‍ ഒരാളെ കോടതി വെറുതെ വിട്ടു.
വിദേശികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ദക്ഷിണ സുഡാന്‍ പ്രസിഡന്റ് സല്‍വാ കീര്‍ ഏറെ വിമര്‍ശിക്കപ്പെട്ട സംഭവമായിരുന്നു ഈ കേസ്. ഈ കേസിലെ കുറ്റക്കാര്‍ക്കെതിരെ സല്‍വാ കീര്‍ എടുക്കുന്ന നിലപാടും വിവിധ രാജ്യങ്ങള്‍ കാത്തിരിക്കുകയായിരുന്നു. അമേരിക്ക, ഇറ്റലി , ഡച്ച് എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളായിരുന്നു അതിക്രമത്തിന് ഇരയായിരുന്നത്.