പാകിസ്താന്റെ പുതിയ പ്രസിഡന്റായി ആരിഫ് ആൽവി അധികാരമേറ്റു
|പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ നടന്ന ചടങ്ങിലാണ് പാകിസ്താന്റെ പതിമൂന്നാമത്തെ പ്രസിഡന്റായി ആരിഫ് ആല്‍വി സത്യപ്രതിജ്ഞ ചെയ്തത്.
പാകിസ്താന്റെ പുതിയ പ്രസിഡന്റായി ആരിഫ് ആൽവി അധികാരമേറ്റു. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ നടന്ന ചടങ്ങിലാണ് പാകിസ്താന്റെ പതിമൂന്നാമത്തെ പ്രസിഡന്റായി ആരിഫ് ആല്‍വി സത്യപ്രതിജ്ഞ ചെയ്തത്.
ഭരണകക്ഷിയായ പാകിസ്താന് തെഹ്രീകെ ഇന്സഫ് പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളും പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഇമ്രാൻ ഖാന്റെ വിശ്വസ്തനുമാണ് ആരിഫ് അൽവി . ചീഫ് ജസ്റ്റിസ് സാഖിബ് നിസാർ ആരിഫ് ആല്‍വിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഇമ്രാൻ ഖാൻ, സൈനികമേധാവി ജനറൽ ഖമർ ജാവേദ് ബജ്വ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി, സൗദി മന്ത്രി അവ്വാദ് ബിൻ സാലിഹ് എന്നിവരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുതത്തു. സത്യ പ്രതിജ്ഞക്കു പിറകെ ചൈനീസ് വിദേശ കാര്യമ്നത്രി വാങ് യീ ആരിഫ് ആല്‍വിയുമായി കൂടിക്കാഴ്ച നടത്തി. ചൈന- പാക് വ്യവസായിക ഇടനാഴിയുടെ നിര്‍മാണത്തെക്കുറിച്ചും മറ്റുമേഖകളിലെ പരസ്പരണ സഹകരണത്തെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.