International Old
ഗ്രീസില്‍ ഭീതി പടര്‍ത്തി വെസ്റ്റ് നൈല്‍ വൈറസ്; മരണസംഖ്യ 21 ആയി
International Old

ഗ്രീസില്‍ ഭീതി പടര്‍ത്തി വെസ്റ്റ് നൈല്‍ വൈറസ്; മരണസംഖ്യ 21 ആയി

Web Desk
|
10 Sep 2018 2:29 AM GMT

ഗ്രീസില്‍ മുഴുവന്‍ വെസ്റ്റ് നൈല്‍ വൈറസ് പടര്‍ന്നുപിടിക്കുകയാണ്. നിലവില്‍ വൈറസ് ബാധയേറ്റവരുടെ എണ്ണം 178 ആയി ഉയര്‍ന്നു. 

ഗ്രീസില്‍ ഭീതി പടര്‍ത്തി വെസ്റ്റ് നൈല്‍ വൈറസ്. വൈറസ് ബാധയേറ്റ് ഇതുവരെ 21 പേര്‍ മരിച്ചുവെന്ന് രോഗ നിവാരണ അതോറിറ്റി പറയുന്നു. മരണ സംഖ്യ കൂടിയേക്കുമെന്നാണ് വിലയിരുത്തല്‍.

ഗ്രീസില്‍ മുഴുവന്‍ വെസ്റ്റ് നൈല്‍ വൈറസ് പടര്‍ന്നുപിടിക്കുകയാണ്. നിലവില്‍ വൈറസ് ബാധയേറ്റവരുടെ എണ്ണം 178 ആയി ഉയര്‍ന്നു. ഇതില്‍ 21 പേര്‍ മരണത്തിന് കീഴടങ്ങി. രോഗനിവാരണ പ്രതിരോധ അതോറിറ്റിയായ ഹെലെനിക് സെന്റര്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍. കൊതുകുകളാണ് വെസ്റ്റ് നൈല്‍ വൈറസ് പരത്തുന്നത്. കനത്ത പനി, തലവേദന, ഉറക്കം കൂടുതലായി തോന്നല്‍, ബോധക്ഷയം,അപസ്മാരം, പേശികള്‍ക്ക് ബലഹീനത അനുഭവപ്പെടല്‍ എന്നിവയാണ് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍. നിലവില്‍ ഈ ലക്ഷണങ്ങളാണ് വൈറസ് ബാധയേറ്റവരില്‍ കാണപ്പെടുന്നത്.

രാജ്യത്ത് വൈറസ് കൂടുതല്‍ പടരുകയാണ്. അതിനാല്‍ ഇനിയും കൂടുതല്‍ പേര്‍ക്ക് ബാധയേല്‍ക്കാനാണ് സാധ്യത, മരണ സംഖ്യ കൂടാനും സാധ്യതയുണ്ട്. കൊതുകുകളാണ് ഇതിന് പിന്നിലെന്നിരിക്കെ കൊതുക് നശീകരണത്തിന് കൂടുതല്‍ നടപടികളെടുക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഗ്രീസിലെ ഉത്തരമേഖലയിലാണ് വെസ്റ്റ് നൈല്‍ വൈറസ് ആദ്യമായി കണ്ടെത്തിയിരുന്നത്. 2010ലായിരുന്നു അത്. 2011ഓടെ വൈറസ് കൂടുതല്‍ മേഖലകളിലേക്ക് പരക്കുകയും ചെയ്തിരുന്നു.

Similar Posts