സിറിയന്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന ചാനലുകള്‍ യൂട്യൂബ് നിര്‍ത്തലാക്കി
|യു.എസ് ഉപരോധം മറികടന്ന് പരസ്യ വരുമാനം ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി
സിറിയന്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന ചാനലുകള്‍ യൂട്യൂബ് നിര്‍ത്തലാക്കി. മൂന്ന് ചാനലുകളാണ് നിര്‍ത്തിയത്. യു.എസ് ഉപരോധം മറികടന്ന് പരസ്യ വരുമാനം ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി.
വീഡിയോ സ്ട്രീമിങില്‍ ഭീമന്മാരായ യൂട്യൂബ് പ്രധാനമായും മൂന്ന് ചാനലുകളാണ് സസ്പെന്‍ഡ് ചെയ്തത്. സന്‍ആ, പ്രതിരോധ മന്ത്രാലയം, സിറിയന്‍ പ്രസിഡന്‍സി എന്നീ അക്കൗണ്ടുകള്‍ക്കെതിരെയാണ് നടപടി. നിയമപരമായ പരാതി ഉള്ളതിനാല്‍ ഈ ചാനല്‍ നീക്കം ചെയ്യുന്നുവെന്ന സന്ദേശം മൂന്ന് ചാനലുകള്‍ ഇന്നലെ ഓപ്പണ്‍ ചെയ്യുമ്പോൾ സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ പേജ് ലഭ്യമല്ലെന്നും ക്ഷമ ചോദിക്കുന്നെന്നുമുള്ള സന്ദേശമാണ് സന്‍ആ ഓപ്പണ്‍ ചെയ്യുമ്പോള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. യു.എസ് ഉപരോധം മറികടന്ന് ഈ മൂന്ന് ചാനലുകൾ പരസ്യവരുമാനം നേടിയതാണ് നടപടിക്ക് കാരണമായത്. യു.എസ് ട്രഷറി ഡപ്പാര്ട്ട്മെന്റിന്റെ ലൈസന്‍സ് ഇല്ലാതെ അമേരിക്കന്‍ കമ്പനികള്‍ സിറിയയില്‍ പ്രവര്‍ത്തിക്കുന്നത് വിലക്കുന്നതാണ് യുഎസ് ഉപരോധം.