സര്‍ക്കാരിന്റെ ചെലവ് ചുരുക്കല്‍ നടപടിയില്‍ പ്രതിഷേധിച്ച് അര്‍ജന്റീനയില്‍ അധ്യാപകരും വിദ്യാര്‍ഥികളും തെരുവിലിറങ്ങി
|ആയിരക്കണക്കിന് അധ്യാപകരും വിദ്യാര്‍ഥികളുമാണ് ഇന്നലെ ക്ലാസുകള്‍ ബഹിഷ്കരിച്ച് തെരുവിലിറങ്ങി പ്രതിഷേധിച്ചത്.
അര്‍ജന്റീനയില്‍ അധ്യാപകരും വിദ്യാര്‍ഥികളും തെരുവിലിറങ്ങി പ്രതിഷേധിച്ചു. സര്‍ക്കാരിന്റെ ചെലവ് ചുരുക്കല്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം നടത്തിയത്. ആയിരക്കണക്കിന് അധ്യാപകരും വിദ്യാര്‍ഥികളുമാണ് ഇന്നലെ ക്ലാസുകള്‍ ബഹിഷ്കരിച്ച് തെരുവിലിറങ്ങി പ്രതിഷേധിച്ചത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സര്‍ക്കാര്‍ നേരിടുന്നത്. അതിനാല്‍ ചെലവുകള്‍ വെട്ടിച്ചുരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പണപ്പെരുപ്പം ഇരട്ടിയായാണ് വര്‍ധിച്ചിരിക്കുന്നത്. നാണയപ്പെരുപ്പം നിജപ്പെടുത്താനും വേതനം വര്‍ധിപ്പിക്കാനുമാണ് ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നത്. യൂണിവേഴ്സിറ്റികളില്‍ പൊതു നിക്ഷേപം വര്‍ധിപ്പിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം പ്രസിഡന്റ് മൌറീഷ്യ മക്രിക്ക് കീഴിലുള്ള സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. വിദ്യാഭ്യാസ ഫണ്ട് വെട്ടിക്കുറച്ചെന്ന പ്രസ്താവന മക്രി നിഷേധിച്ചു. അധ്യാപകരുടെ ശമ്പളം 15 ശതമാനം വര്‍ധിപ്പിക്കാന്‍ ഒരു നിര്‍ദ്ദേശം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അധ്യാപകര്‍ ഈ നീക്കത്തെ തള്ളി കളഞ്ഞിരുന്നു. വിപണിയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഐ.എം.എഫില്‍ നിന്നും അര്‍ജന്റീന കടമെടുക്കാന്‍ തീരുമാനിച്ചിരുന്നു. 50ബില്യന്‍ ഡോളര്‍ കടമെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രധിഷേധങ്ങളാണ് അര്‍ജന്റീനയില്‍ നടന്നത്. 2001-2002 കാലയളവില്‍ അര്‍ജന്റീനയിലുണ്ടായ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഐ.എം.എഫിന്റെ നയങ്ങളാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.