International Old
നിയമം ലംഘിച്ച് വാഹനമോടിക്കുന്നത് നിയന്ത്രിക്കാന്‍ പുതിയ പദ്ധതിയുമായി കൊസോവോ പൊലീസ്
International Old

നിയമം ലംഘിച്ച് വാഹനമോടിക്കുന്നത് നിയന്ത്രിക്കാന്‍ പുതിയ പദ്ധതിയുമായി കൊസോവോ പൊലീസ്

Web Desk
|
15 Sep 2018 3:23 AM GMT

വാഹനങ്ങളുടെ നിയമലംഘനങ്ങള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നതാണ് പുതിയ രീതി.

ഡ്രൈവര്‍മാര്‍ ‍ നിയമം ലംഘിച്ച് വാഹനമോടിക്കുന്നത് നിയന്ത്രിക്കാന്‍ പുതിയ പദ്ധതിയുമായി കൊസോവോ പൊലീസ്. വാഹനങ്ങളുടെ നിയമലംഘനങ്ങള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നതാണ് പുതിയ രീതി. രാജ്യത്ത് റോഡപകടങ്ങള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് കൊസോവോ പൊലീസിന്റെ പുതിയ പരീക്ഷണം. പുതിയ സംവിധാനത്തിന്റെ ഭാഗമായി രണ്ട് ഡ്രോണുകള്‍ കഴിഞ്ഞ ദിവസം വാഹനങ്ങളെ നിരീക്ഷിച്ചു. വാഹനങ്ങളുടെ നിയമലംഘനങ്ങള്‍ ഡ്രോണുകള്‍ ഒപ്പിയെടുത്തു. ദൃശ്യങ്ങള്‍ തത്സമയം നിരീക്ഷിച്ച ഉദ്യോഗസ്ഥര്‍ പിന്നെ ചെയ്തതിങ്ങനെ.

നിയമം ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ ശരാശരി 300 യൂറോ അഥവാ 25000 ഇന്ത്യന്‍ രൂപ പിഴയായി അടക്കേണ്ടി വരും. 500 യൂറോ ആണ് രാജ്യത്തെ ശരാശരി ആളോഹരി വരുമാനം. കഴിഞ്ഞ 8 മാസത്തിനിടെ റോഡപകടത്തില്‍പ്പെട്ട് രാജ്യത്ത് 82 പേര്‍ ആണ് മരിച്ചത്.8,312 പേര്‍ക്ക് അപകടങ്ങളില്‍ പരിക്കേറ്റു. പതിനെട്ട് ലക്ഷമാണ് രാജ്യത്തെ ജനസംഖ്യ. മോശം റോഡുകള്‍, അശ്രദ്ധമായ ഡ്രൈവിങ്, പഴക്കം ചെന്ന കാറുകളുടെ ഉപയോഗങ്ങള്‍ എന്നിവയാണ്അപകടങ്ങള്‍ കൂടാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Similar Posts