International Old
ഫോക്സ്‌വാഗണ്‍ കമ്പനി ബീറ്റില്‍ വാഹനങ്ങളുടെ നിര്‍മ്മാണം നിര്‍ത്തുന്നു
International Old

ഫോക്സ്‌വാഗണ്‍ കമ്പനി ബീറ്റില്‍ വാഹനങ്ങളുടെ നിര്‍മ്മാണം നിര്‍ത്തുന്നു

Web Desk
|
15 Sep 2018 2:26 AM GMT

വ്യായാഴ്ച പുറത്തിറക്കിയ അറിയിപ്പിലാണ് ഫോക്സ്‌വാഗണ്‍ അമേരിക്ക ഇക്കാര്യം വ്യക്തമാക്കിയത്.

ബീറ്റില്‍ ആരാധകര്‍ക്ക് ഒരു ദുഖവാര്‍ത്ത. നീണ്ട കാലത്തെ വിജയഗാഥക്ക് ശേഷം ഫോക്സ്‌വാഗണ്‍ കമ്പനി ബീറ്റില്‍ വാഹനങ്ങളുടെ നിര്‍മ്മാണം നിര്‍ത്തുകയാണ്. വ്യായാഴ്ച പുറത്തിറക്കിയ അറിയിപ്പിലാണ് ഫോക്സ്‌വാഗണ്‍ അമേരിക്ക ഇക്കാര്യം വ്യക്തമാക്കിയത്.

1938ല്‍ ഇറങ്ങിയ ബീറ്റില്‍ ഇന്നും വാഹനപ്രേമികളുടെ ഹരമാണ്. 70 വര്‍ഷത്തിന് ശേഷമാണ് ബീറ്റില്‍ വാഹനങ്ങൾ ഫോക്സ്‌വാഗണ്‍ വിപണിയില്‍ നിന്നും പിന്‍വലിക്കുന്നത്. ജനപ്രീതിയേറെയുള്ള ബീറ്റില്‍ വാഹനങ്ങളുടെ നിര്‍മ്മാണം 2019 ജൂലൈ യോടെ അവസാനിപ്പിക്കും. അവസാനമായി വാഹനത്തിന്റെ പുതുക്കിയ രണ്ട് എഡിഷനുകളും കൂടി ഇറക്കുന്നുണ്ട്. മൂന്ന് തലമുറകളായി മുന്നേറിക്കൊണ്ടിരിക്കുന്ന വിജയഗാഥയാണ് ബീറ്റിലിനുള്ളത്. നിർമ്മാണം നിർത്തിവെക്കുന്നത് തീര്‍ച്ചയായും ബീറ്റില്‍ പ്രേമികളില്‍ വിഷമമുണ്ടാക്കും.

ദി ബഗ്ഗെന്നും വിളിപ്പേരുള്ള ചെറുകാറായ ബീറ്റിലിന്റെ ആദ്യ രൂപം പുറത്തിറങ്ങിയത്1938ല്‍ നാസി ജര്‍മനിയിലാണ് . അഡോൾഫ് ഹിറ്റ്ലറിന്റെ ആവശ്യപ്രകാരം എന്‍ജിനീയറായ ഫെര്‍ഡിനാന്റ് പോര്‍ഷെയാണ് ഈ ചെറുകാര്‍ രൂപകല്‍പന ചെയ്തത്. 2003ല്‍ മെക്സികോയിലാണ് ബീറ്റിലിന്റെ അവസാന മോഡല്‍ നിര്‍മിച്ചത്. ലോകത്താകെ 2.15 കോടിയോളം ബീറ്റില്‍ കാറുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നാണ് കണക്ക്. ലോകാത്ത് ആദ്യമായി എണ്ണത്തില്‍ രണ്ട് കോടി വിറ്റ കാറും ബാറ്റിലാണ്.

Related Tags :
Similar Posts