മാങ്ഖുട്ട് ചുഴലിക്കാറ്റ് ഹോങ്കോങിലെത്തിയതായി റിപ്പോര്‍ട്ട്
|ഫിലിപ്പൈന്‍സില്‍ മാത്രം 36 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്. മണിക്കൂറില്‍ ഇരുനൂറ് കിലോമീറ്റര്‍ വേഗത്തിലാണ് മാങ്ഖുട്ട് ചുഴലിക്കാറ്റ് അടിക്കുന്നത്.
വടക്കന്‍ ഫിലിപ്പൈന്‍സില്‍ വീശിയടിച്ച മാങ്ഖുട്ട് ചുഴലിക്കാറ്റ് ഇപ്പോൾ ഹോങ്കോങിലെത്തിയെന്ന് റിപ്പോര്‍ട്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ മഴയില്‍ ഫിലിപ്പൈന്‍സില്‍ പ്രളയവും മണ്ണിടിച്ചില്‍ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.
ഫിലിപ്പൈന്‍സില്‍ മാത്രം 36 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്. മണിക്കൂറില്‍ ഇരുനൂറ് കിലോമീറ്റര്‍ വേഗത്തിലാണ് മാങ്ഖുട്ട് ചുഴലിക്കാറ്റ് അടിക്കുന്നത്. ശനിയാഴ്ച ഫിലിപ്പൈന്‍സിലും ചൈനയിലെ ഗുവാങ്ഷോ തീരത്തും അടിച്ച മാങ്ഖുട്ട് ചുഴലിക്കാറ്റ് ഹോങ്കോങ്ങില്‍ പ്രാദേശിക സമയം 11 മണിയോടെയാണ് എത്തിയത്.
കനത്ത മഴയിലും മണ്ണിടിച്ചിലിലുമാണ് ഫിലിപ്പൈന്‍സില്‍ കൂടുതല്‍ മരണമുണ്ടായത്. നിരവധി പേരെ കാണാതായിട്ടുമുണ്ട്. കൂടുതല്‍ അപകടസാധ്യതയുള്ള മേഖലകളില്‍ നിന്ന് 87000 പേരെ മാറ്റിപാര്‍പ്പിച്ചിരുന്നു. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ വീടുകളിലേക്ക് മടങ്ങരുതെന്നാണ് ഫിലിപ്പൈന്‍സ് സര്‍ക്കാരിന്റെ നിര്‍ദേശം. ഹോങ്കോങ് ഒബ്സര്‍വേറ്ററി ചുഴലിക്കാറ്റിനെ t-10 ഗണത്തില്‍ ഉൾപ്പെടുത്തി അറിയിപ്പ് പുറപ്പെടുവിച്ചു.
ഹോങ്കോങിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ചൈനയിലെ പല പ്രദേശത്തും ജാഗ്രതാ നിര്‍ദേശം തുടരുന്നുണ്ട്. ചൈനയില്‍ നിരവധി പ്രദേശങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. ഫിലിപ്പൈന്‍സില്‍ ഈ വര്‍ഷം വീശിയടിക്കുന്ന പതിനഞ്ചാമത്തെ ചുഴലിക്കാറ്റാണ് മാങ്‌ഖുട്ട്. ഹോങ്കോങിനെ കൂടാതെ ഷെന്‍സെന്‍, ഗുവാങ്ഷോ, ഗുവാങ്ദോ, മാക്കോവ്, എന്നീ പ്രദേശങ്ങളും ചുഴലിക്കാറ്റ് ഭീഷണിയിലാണ്.