International Old
International Old
നോര്‍ത്ത് കരോലൈനയില്‍ ഫ്ലോറന്‍സ് ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം
|18 Sep 2018 3:10 AM GMT
അമേരിക്കയിലെ നോര്‍ത്ത് കരോലൈനയില്‍ ഫ്ലോറന്‍സ് ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. ഇരുപത്തിമൂന്ന് പേര് മരണപ്പെട്ടു. അടുത്ത രണ്ട് ദിവസം കൂടി പ്രദേശത്ത് ശക്തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനമായ നോർത്ത് കരോലൈനയിലാണ് ഫ്ലോറൻസ് ചുഴലിക്കാറ്റ് കഴിഞ്ഞ ദിവസം നാശം വിതച്ചത് .
കാറ്റിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും കരോലൈനയിൽ 23 പേർ മരിച്ചു. കനത്ത മഴയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്തെ വിൽമിങ്ടൺ നഗരം പൂർണമായും ഒറ്റപ്പെട്ടുകിടക്കുകയാണ്. നഗരത്തിന് അകത്തേക്കും പുറത്തേക്കുമുള്ള മുഴുവൻ വഴികളും അടഞ്ഞതായി അധികൃതർ അറിയിച്ചു.