International Old
രാജ്യത്തെ പ്രധാന മിസൈല്‍‌ വിക്ഷേപണ കേന്ദ്രം അടച്ചു പൂട്ടുമെന്ന് കിം ജോങ് ഉന്‍ 
International Old

രാജ്യത്തെ പ്രധാന മിസൈല്‍‌ വിക്ഷേപണ കേന്ദ്രം അടച്ചു പൂട്ടുമെന്ന് കിം ജോങ് ഉന്‍ 

Web Desk
|
20 Sep 2018 1:58 AM GMT

മൂൺ ജേ ഉന്നിന്റെ ഉത്തര കൊറിയന്‍ സന്ദര്‍ശനത്തിനിടെയാണ് ഉത്തരകൊറിയന്‍ ഭരണാധികാരിയുടെ പ്രഖ്യാപനം.

രാജ്യത്തെ പ്രധാന മിസൈല്‍‌ വിക്ഷേപണ കേന്ദ്രം അടച്ചു പൂട്ടുമെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ .മൂൺ ജേ ഉന്നിന്റെ ഉത്തര കൊറിയന്‍ സന്ദര്‍ശനത്തിനിടെയാണ് ഉത്തരകൊറിയന്‍ ഭരണാധികാരിയുടെ പ്രഖ്യാപനം. വൈകാതെ ദക്ഷിണകൊറിയ സന്ദര്‍ശിക്കുമെന്നും ഉത്തരകൊറിയന്‍ ഭരണാധികാരി വ്യക്തമാക്കി.

രാജ്യത്തെ ഒന്നര ലക്ഷത്തോളം ആളുകളെ അഭിസംബോധന ചെയ്താണ് കിം ജോങ് ഉന്‍ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നിന്റെ കൂടി സാന്നിധ്യത്തിലായിരുന്നു ഉത്തര കൊറിയന്‍ ഭരണാധികാരിയുടെ പ്രഖ്യാപനം.വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ കൂടി സാന്നിധ്യത്തിലായിരിക്കും ആണവ നിര്‍വ്യാപനത്തിനുള്ള സുപ്രധാന ചുവടുവെപ്പ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. കൊറിയന്‍ അതിര്‍ത്തിയിലെ സൈനിക ശക്തി കുറക്കാനും ഇരു രാഷ്ട്ര നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. 2020ലെ ഒളിമ്പിക്സില്‍ ഉത്തര ദക്ഷിണ കൊറിയക്കുമായി ഒറ്റ ടീമിനെയാണ് അയക്കുകയെന്നും കൊറിയന്‍ നേതാക്കള്‍ വ്യക്തമാക്കി.

രാജ്യങ്ങള്‍ക്കിടയില്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങാനും ധാരണയായിട്ടുണ്ട്. തന്റെ ദക്ഷിണ കൊറിയന്‍ സന്ദര്‍ശനം വൈകാതെയുണ്ടാകുമെന്ന് കിം വ്യക്തമാക്കിക്കഴിഞ്ഞു. കിം ജോങ് ഉന്‍ ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളില്‍ എത്തിയാല്‍ അത് ചരിത്രമാകും. ആദ്യമായി ദക്ഷിണ കൊറിയന്‍ തലസ്ഥാനത്തെത്തുന്ന ഉത്തരകൊറിയന്‍ ഭരണാധികാരിയാകും കിം ജോങ് ഉന്‍ .അതേസമയം മൂണ്‍ ജേ ഇന്നിന്റെ മൂന്ന് ദിവസത്തെ ഉത്തര കൊറിയന്‍ സന്ദര്‍ശനം ഇന്നവസാനിക്കും.ഒരു പതിറ്റാണ്ടിന് ശേഷമാണ് ഒരു ദക്ഷിണകൊറിയന്‍ പ്രസിഡന്റ് ഉത്തര കൊറിയ സന്ദര്‍ശിക്കുന്നത്.

Similar Posts