International Old
ചൈനയുമായുള്ള വ്യാപാര യുദ്ധത്തില്‍ അമേരിക്ക ജയിക്കില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍
International Old

ചൈനയുമായുള്ള വ്യാപാര യുദ്ധത്തില്‍ അമേരിക്ക ജയിക്കില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍

Web Desk
|
24 Sep 2018 1:50 AM GMT

അമേരിക്ക- ചൈന വ്യാപാര യുദ്ധം ലോക സാമ്പത്തിക മേഖലക്ക് തിരിച്ചടിയാകുമെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്കക്കെതിരെ വിമര്‍ശനവുമായി സാമ്പത്തിക വിദഗ്ധര്‍ രംഗത്തെത്തിയിരിക്കുന്നത്.

ചൈനയുമായുള്ള വ്യാപാര യുദ്ധത്തില്‍ അമേരിക്ക ജയിക്കില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍. ചൈനക്ക് മേല്‍ ഏര്‍പ്പെടുത്തിയ പുതിയ നികുതി ഭാരം ഒരു തരത്തിലും അമേരിക്ക പ്രതീക്ഷിച്ച ഫലം ഉണ്ടാക്കില്ലെന്നും ഇവര്‍ പറയുന്നു.

അമേരിക്ക- ചൈന വ്യാപാര യുദ്ധം ലോക സാമ്പത്തിക മേഖലക്ക് തിരിച്ചടിയാകുമെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്കക്കെതിരെ വിമര്‍ശനവുമായി സാമ്പത്തിക വിദഗ്ധര്‍ രംഗത്തെത്തിയിരിക്കുന്നത്. 200 ബില്യണ്‍ മൂല്യമുള്ള ചൈനീസ് ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് 10 ശതമാനം നികുതി ചുമത്തിക്കൊണ്ടുള്ള അമേരിക്കന്‍ തീരുമാനം ഇക്കഴിഞ്ഞ 17നാണ് പ്രഖ്യാപിച്ചത്. ഇന്നലെ മുതല്‍ ഇത് പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തു. കൂടാതെ അടുത്ത വര്‍ഷം ഒന്നു മുതല്‍ 25 ശതമാനം ആക്കുകയും ചെയ്തു. ഇത് വ്യാപാരബന്ധത്തിന് ഒരിക്കലും ഉചിതമല്ല. പൌരന്‍മാര്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുകയെന്ന വാദം വ്യാപാര കമ്മിക്ക് ഇടവരുത്തുമെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

നവംബറില്‍ അര്‍ജന്റീനയില്‍ വെച്ച് നടക്കുന്ന ജി20 ഉച്ചകോടിയില്‍ വ്യപാരയുദ്ധത്തിന്റെ ദോഷവശങ്ങള്‍ ചര്‍ച്ചയാകും.ചില പരിഹാര മാര്‍ഗങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും സരുഹാന്‍ ഹാറ്റിപോഗ്‌ളു പറഞ്ഞു.

Similar Posts