International Old
ഫത്ഹുല്ല ഗുലന്റെ അനുയായികളെന്ന് സംശയിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളുമായി തുര്‍ക്കി 
International Old

ഫത്ഹുല്ല ഗുലന്റെ അനുയായികളെന്ന് സംശയിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളുമായി തുര്‍ക്കി 

Web Desk
|
25 Sep 2018 2:56 AM GMT

ഭീകരവാദക്കുറ്റം ചുമത്തിയാണ് 61 സൈനികരെ തുര്‍ക്കി ‍അറസ്റ്റു ചെയ്തത്. അറസ്റ്റിലായവരില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമുണ്ട്.

അമേരിക്കയില്‍ കഴിയുന്ന തുര്‍ക്കി വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ഫത്ഹുല്ല ഗുലന്റെ അനുയായികളെന്ന് സംശയിക്കുന്നവര്‍ക്കെതിരെ സര്‍ക്കാരിന്റെ കടുത്ത നടപടികള്‍. 2016ലെ പട്ടാള അട്ടിമറി ശ്രമം നടത്തിയ കേസില്‍ 61 സൈനികരെ അറസ്റ്റു ചെയ്തു. ഭീകരവാദക്കുറ്റം ചുമത്തിയാണ് 61 സൈനികരെ തുര്‍ക്കി ‍അറസ്റ്റു ചെയ്തത്. അറസ്റ്റിലായവരില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമുണ്ട്. കരസേനയിലെ 13 മേജര്‍മാരും 12 ക്യാപ്റ്റൻമാരും അറസ്റ്റിലായവരില്‍ പെടും.

നാവികസേനയിലുള്ളവരാണ് 24 പേര്‍. 2016ല്‍ തുര്‍ക്കിയില്‍ ഉര്‍ദുഗാന്‍ സർക്കാറിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കാന്‍ ഒരു വിഭാഗം സൈനികര്‍ ശ്രമം നടത്തിയെന്ന കേസിലാണ് അറസ്റ്റ്. അട്ടിമറി ശ്രമത്തിനു പിന്നില്‍ ഇപ്പോള്‍ അമേരിക്കയില്‍ താമസിക്കുന്ന തുര്‍ക്കിയിലെ വിമതനേതാവും പണ്ഡിതനുമായ ഫത്‍ഹുല്ല ഗുലനാണെന്നാണ് ഉര്‍ദുഗാന്‍ ആരോപിക്കുന്നത്.

അനധികൃത സേഷ്യല്‍ മീഡിയാ സൈറ്റ് ഉപയോഗിക്കുന്ന 21 പേരെയും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിട്ടുണ്ട്. ഇവരും ഗുലന്റെ അനുയായികളാണെന്ന് പൊലീസ് പറഞ്ഞു.

Related Tags :
Similar Posts