ഇസ്രയേല്‍ പ്രധാനമന്ത്രി ഈജിപ്ത് പ്രസിഡന്‍റുമായി കൂടിക്കാഴ്ച്ച നടത്തി
|ഗസ്സയിലെ വെടി നിര്‍ത്തലടക്കമുള്ള വിഷയത്തില്‍ ഇടപെടുന്ന ഈജിപ്തുമായി നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. യു.എന്‍ പൊതു സഭാ സമ്മേളനത്തിനിടെയാണ് ഇരു നേതാക്കളും കണ്ടത്.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയും കൂടിക്കാഴ്ച്ച നടത്തി. യു.എന്‍ പൊതു സഭാ സമ്മേളനത്തിനിടെയാണ് ഇരു നേതാക്കളും കണ്ടത്.
ബുധനാഴ്ച്ചയാണ് സിസി- നെതന്യാഹു കൂടിക്കാഴ്ച്ച നടന്നത്. ഗസ്സയിലെ വെടി നിര്‍ത്തലടക്കമുള്ള വിഷയത്തില്‍ ഇടപെടുന്ന ഈജിപ്തുമായി നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. പ്രാദേശിക വിഷയങ്ങളിലാണ് ശ്രദ്ധ ചെലുത്തുന്നതെന്ന് കൂടിക്കാഴ്ച്ചക്ക് ശേഷം നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ നെതന്യാഹു സൂചിപ്പിച്ചില്ല.
ഹമാസിനും ഇസ്രയേലിനുമിടക്ക് ഗാസയിലെ വെടിനിര്‍ത്തലടക്കമുള്ള വിഷയത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഈജിപ്താണ്. ഇതിന് മുമ്പ് 2017ല്‍ ഈജിപ്തില്‍ വെച്ച് അതീവ രഹസ്യമായി സിസിയും നെതന്യാഹുവും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഗസ്സയിലെ യുദ്ധത്തിന് അറുതി വരുത്തുകയായിരുന്നു അന്നും കൂടിക്കാഴ്ച്ചയിലെ ചര്‍ച്ചാ വിഷയം.