കുവൈത്ത് പ്രതിനിധിയുടെ പേഴ്സ് മോഷ്ടിക്കുന്ന പാക്കിസ്ഥാനി ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങള്‍ പുറത്ത്
|വരും വർഷങ്ങളിലെ നിക്ഷേപ പദ്ധതികൾ ചർച്ച ചെയ്യാനായി രാജ്യത്ത് എത്തിയ കുവൈത്ത് പ്രതിനിധികളില്‍ ഒരാളുടെ പഴ്സാണ് മോഷ്ടിച്ചത്.
കുവൈത്ത് പ്രതിനിധിയുടെ പേഴ്സ് മോഷ്ടിക്കുന്ന പാക്കിസ്ഥാനി ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഒരു ഹൈ ലെവൽ മീറ്റിലാണ് പഴ്സ് മോഷ്ടിക്കുന്ന പാക് ഉദ്യോഗസ്ഥന്‍ സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങിയത്. ദൃശ്യങ്ങള്‍ ഇതിനോടകം ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്.
ഗ്രേഡ് 20 റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വരും വർഷങ്ങളിലെ നിക്ഷേപ പദ്ധതികൾ ചർച്ച ചെയ്യാനായി രാജ്യത്ത് എത്തിയ കുവൈത്ത് പ്രതിനിധികളില്‍ ഒരാളുടെ പഴ്സ് മോഷ്ടിച്ചത്. എന്നാല്‍ പാക്കിസ്ഥാന്‍ ധനകാര്യ മന്ത്രാലയത്തിലെ സി.സി.ടി.വി ക്യാമറയിൽ മോഷണ ദൃശ്യങ്ങള്‍ പതിഞ്ഞതോടെ ഉദ്യോഗസ്ഥന്‍ പിടിയിലായി. മേശപ്പുറത്ത് കിടന്നിരുന്ന പേഴ്സ് എടുത്ത് പോക്കറ്റിലിടുന്നതായിരുന്നു ദൃശ്യം.
സമാ ടെലിവിഷൻ ജോയിൻറ് ഇൻവെസ്റ്റ്മെന്റ് ആന്റ് ഫെസിലിറ്റേഷൻ സെക്രട്ടറി സറർ ഹൈദർ ഖാൻ എന്നയാളാണ് മോഷണശ്രമം നടത്തിയതെന്ന് കണ്ടെത്തി. കുവൈത്ത് പ്രതിനിധിയുടെ പരാതിയെ തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Grade 20 GoP officer stealing a Kuwaiti official's wallet - the official was part of a visiting delegation which had come to meet the PM pic.twitter.com/axODYL3SaZ
— omar r quraishi (@omar_quraishi) September 28, 2018