കിം ജോങ് ഉന്‍ അടുത്ത സുഹൃത്ത്: ഡൊണാള്‍ഡ് ട്രംപ്
|കിം ജോങ് ഉന്‍ മനോഹരമായ കത്തുകളെഴുതിയിരുന്നുവെന്നും അവ മഹത്തായ കത്തുകളാണെന്നും ട്രംപ് പറഞ്ഞു
കത്തുകളിലൂടെ താനും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും സ്നേഹത്തിലായിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിര്‍ജിനിയയില്‍ ഒരു തെരഞ്ഞെടുപ്പു റാലിയിലായിരുന്നു ട്രംപിന്റെ പ്രതികരണം.
കിം ജോങ് ഉന്‍ മനോഹരമായ കത്തുകളെഴുതിയിരുന്നുവെന്നും അവ മഹത്തായ കത്തുകളാണെന്നും ട്രംപ് പറഞ്ഞു. ഇടക്കാല തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വെസ്റ്റ് വെര്‍ജിനിയയില്‍ ഒരു തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുകയായിരുന്നു ട്രംപ്. കിം ജോങ് ഉന്നുമായുള്ള രണ്ടാമത്തെ ചര്‍ച്ച ഉടന്‍ നടത്താനാകുമെന്ന പ്രതീക്ഷയാണ് കത്ത് നല്‍കുന്നതെന്നും ട്രംപ് പറഞ്ഞു.
യു.എൻ ജനറൽ അസംബ്ലിയിലെ ആദ്യ പ്രസംഗത്തിൽ ഉത്തരകൊറിയയെ പൂർണമായി നശിപ്പിക്കണമെന്ന് ട്രംപ് ആഹ്വാനം ചെയ്തിരുന്നു. തൊട്ടുപിന്നാലെ കിം ട്രംപിനെ യു.എസിലെ മന്ദബുദ്ധിയെന്നും പരിഹസിച്ചു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വാക്പോര് യുദ്ധത്തിലേക്കു കടക്കുമെന്ന് ആശങ്കകൾ ഉയരുന്നതിനിടെ കഴിഞ്ഞ ജൂണിൽ സിങ്കപ്പൂരിൽ വച്ച് ട്രംപും കിമ്മും സമാധാന ചര്‍ച്ച നടത്തി. ചര്‍ച്ചക്കു ശേഷവും ആണവ നിരായുധീകരണത്തില്‍ ഉത്തര കൊറിയക്ക് വേഗത പോരെന്ന നിലപട് അമേരിക്കക്കുണ്ട്. അതിനിടെയാണ് ട്രംപിന്റെ ഇപ്പോഴത്തെ പ്രതികരണം.