International Old
ഇറാന് മേലുള്ള ഉപരോധം നീക്കണം: അമേരിക്കയോട് യു.എന്‍ കോടതി
International Old

ഇറാന് മേലുള്ള ഉപരോധം നീക്കണം: അമേരിക്കയോട് യു.എന്‍ കോടതി

Web Desk
|
4 Oct 2018 2:09 AM GMT

അമേരിക്ക ഇറാന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം മനുഷ്യാവകാശ ലംഘനമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് യു.എന്‍ കോടതി ഇറാന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്

ഇറാന്‍ ഉപരോധത്തില്‍ അമേരിക്കക്ക് യു.എന്‍ കോടതിയുടെ മുന്നറിയിപ്പ്. അവശ്യവസ്തുക്കള്‍, ആഭ്യന്തര വിമാന സര്‍വീസ് എന്നിവയുമായി ബന്ധപ്പെട്ട ഉപരോധം നീക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇറാന്‍ സമര്‍പ്പിച്ച പരാതിയിലാണ് അന്താരാഷ്ട്ര കോടതിയുടെ അനുകൂല വിധി.

അമേരിക്ക ഇറാന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം മനുഷ്യാവകാശ ലംഘനമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് യു.എന്‍ കോടതി ഇറാന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ഇറാനിലെ ജനജീവിതത്തെ ബാധിക്കുന്ന അവശ്യവസ്തുക്കള്‍, ആഭ്യന്തര വിമാന‍ സര്‍വീസ് തുടങ്ങിയ വിഷയങ്ങളിലെ ഉപരോധം നീക്കാന്‍ കോടതി ഉത്തരവിട്ടു. ഉപരോധം ഇരു രാജ്യങ്ങളും തമ്മിലുള്ള 1995ലെ സമാധന ഉടമ്പടി കരാര്‍ ലംഘിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

ഉപരോധം അമേരിക്കയുടെ ക്രൂരതയാണെന്നാണ് യു.എന്‍ കോടതി വിധിയിലൂടെ വ്യക്തമായതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഉത്തരവ് ഇറാന് അനുകൂലമാണെങ്കിലും ഉത്തരവ് നടപ്പിലാക്കിക്കുവാന്‍ കോടതിക്ക് അധികാരമില്ല.

Similar Posts