സമാധാനത്തിനുള്ള നൊബല്‍ സമ്മാനം ഇന്ന് പ്രഖ്യാപിക്കും
|നോര്‍വെയുടെ തലസ്ഥാനമായ ഓസ്ലൊയില് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30നാണ് പുരസ്ക്കാരം പ്രഖ്യാപിക്കുക
സമാധാനത്തിനുള്ള നൊബല്‍ സമ്മാനം ഇന്ന് പ്രഖ്യാപിക്കും. നോര്‍വെയുടെ തലസ്ഥാനമായ ഓസ്ലൊയില് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30നാണ് പുരസ്ക്കാരം പ്രഖ്യാപിക്കുക. അമേരിക്ക, കൊറിയ, ജര്‍മന്‍ രാഷ്ട്രത്തലവന്മാരാണ് പട്ടികയിലുള്ളത്.
നോബല്‍ പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട സമാധാനത്തിനുള്ള പുരസ്കാരം. നോര്‍വീജിയന്‍ പാര്‍ലമെന്റ് നിയമിച്ച അഞ്ചംഗ സമിതിയാണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്. മുന്നൂറ്റി മുപ്പത്തിയൊന്ന് നാമ നിര്‍ദേശങ്ങളാണ് ഇത്തവണത്തെ സമാധാന നോബല്‍ പുരസ്ക്കാരത്തിനായി എത്തിയിരിക്കുന്നത്. ഇതില്‍ ഇരുനൂറ്റി പതിനാറ് വ്യക്തികളും നൂറ്റി പതിനെഞ്ച് സംഘടനകളുമുണ്ട്. ഉത്തര കൊറിയയെ നിരായൂധികരിക്കുന്നതില് വഹിച്ച പങ്ക് പരിഗണിച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പട്ടികയിലിടം പിടിച്ചത്. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിനും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ എന്നിവര്‍ക്കും നാമ നിര്‍ദേശമുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പിട്ട സമാധാന ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് നാമ നിര്‍ദേശം. ജര്‍മ്മനിയിലേക്ക് അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്തതിന്റെ പേരിലാണ് ചാന്‍സിലര്‍ ആംഗല മെര്‍ക്കലിനെ പരിഗണിക്കുന്നത്.
കാറ്റിലോണിയന്‍ നേതാവ് കാര്ള്സ് പ്യൂഡിമൊന്ഡ്, ഈജിപ്തിലെ കോപ്റ്റിക് ക്രിസ്ത്യന്‍ സഭ, അഭയാര്‍ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യു.എന്‍ സംഘടന തുടങ്ങിയവയും നാമനിര്‍ദേശം ചെയ്യപ്പെട്ടവരുടെ പട്ടികയിലുണ്ട്.