International Old
യെമന്‍ കടുത്ത ദാരിദ്രത്തിന്‍റെ പിടിയില്‍; എട്ട് ലക്ഷത്തിലധികം പേര്‍ ദുരിതത്തില്‍
International Old

യെമന്‍ കടുത്ത ദാരിദ്രത്തിന്‍റെ പിടിയില്‍; എട്ട് ലക്ഷത്തിലധികം പേര്‍ ദുരിതത്തില്‍

Web Desk
|
5 Oct 2018 3:24 AM GMT

ഏദന്‍സ് അല്‍ സദക ആശുപത്രിയില്‍ പോഷകാഹാര കുറവ് മൂലം നിരവധിയാളുകളാണുള്ളത്

യെമന്‍ കടുത്ത ദാരിദ്രത്തിന്‍റെ പിടിയില്‍. ഉയര്‍ന്ന വില കാരണം ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാനില്ല. തൊഴിലില്ലായ്മയും ആഭ്യന്തര യുദ്ധവും പട്ടിണിക്ക് കാരണമായി.

എട്ട് ലക്ഷത്തിലധികം പേരാണ് ഭക്ഷ്യധാന്യങ്ങളുടെ അപര്യാപ്തത രൂക്ഷമായ രീതിയില്‍ അനുഭവിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ കുട്ടികളാണ് ഉള്‍പ്പെടുന്നത്. ഏദന്‍സ് അല്‍ സദക ആശുപത്രിയില്‍ പോഷകാഹാര കുറവ് മൂലം നിരവധിയാളുകളാണുള്ളത്. ഓരോ റൂമും രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഈ ആശുപത്രിയിലെ ദൃശ്യങ്ങള്‍ രാജ്യത്തിന്‍റെ ഇപ്പേഴത്തെ അവസ്ഥയെയാണ് കാണിക്കുന്നത്. നിരവധി കുട്ടികളാണ് രാജ്യത്ത് പട്ടിണി മൂലം കഷ്ടപ്പെടുന്നത്. 16 മാസം പ്രായമുള്ള തസ്നിയന്‍ അവരിലൊരാള്‍ മാത്രമാണ്.

യെമന്‍റെ വ്യാപാരവും ഭക്ഷണ സഹായങ്ങളും ഭൂരിഭാഗവും നടക്കുന്നത് പടിഞ്ഞാറന്‍ തുറമുഖ നഗരമായ ഹുദൈദയിലൂടെയാണ്. എന്നാല്‍ ഈ തുറമുഖം അടച്ച് പൂട്ടിയിട്ട് ഒന്നര വര്‍ഷത്തോളമായി. തുറമുഖം തുറക്കുകയാണെങ്കില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ സാധിക്കും. ഇതിലൂടെ ഒരു പരിധി വരെ പിടിച്ച് നില്‍ക്കാന്‍ സാധിക്കുമായിരുന്നു. ലോകഭക്ഷ്യ പദ്ധതി പ്രകാരം യെമനില്‍ ഭക്ഷ്യ ലഭ്യതയും വിപണനവും ഏറ്റവും താഴ്ന്ന നിലയിലാണ്. ഒരു വര്‍ഷത്തിലേറെയായി യെമനില്‍ തുടരുന്ന രാഷ്ട്രീയ അസ്ഥിരതയും ആഭ്യന്തര സംഘര്‍ഷവും യെമനെ കടുത്ത പട്ടിണിയിലേക്കാണ് തള്ളി വിട്ടത്.

Related Tags :
Similar Posts