ആഫ്രിക്കന്‍ സ്ത്രീകളെ ലോകം അംഗീകരിച്ചു തുടങ്ങി: ഡെനിസ് മുക്‌വെഗി
|യുദ്ധമേഖലകളിൽ ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സ്ത്രീകൾക്കായി പ്രവർത്തിക്കുന്ന ഡോക്ടറായ ഡെനിസിന്, നൊബൈല്‍ ലഭിച്ച വാര്‍ത്തയെ ആഹ്ലാദാരവങ്ങളോടെയാണ് കോംഗോയിലെ സ്ത്രീകള്‍ വരവേറ്റത്
വൈകിയാണെങ്കിലും ആഫ്രിക്കയിലെ സ്ത്രീകളെ ലോകം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് സമാധാന നൊബോല്‍ ജേതാവ് ഡെനിസ് മുക്‌വെഗി. യുദ്ധമേഖലകളിൽ ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സ്ത്രീകൾക്കായി പ്രവർത്തിക്കുന്ന ഡോക്ടറായ ഡെനിസിന്, നൊബൈല്‍ ലഭിച്ച വാര്‍ത്തയെ ആഹ്ലാദാരവങ്ങളോടെയാണ് കോംഗോയിലെ സ്ത്രീകള്‍ വരവേറ്റത്.
പതിറ്റാണ്ടുകൾ നീണ്ട ആഭ്യന്തരയുദ്ധങ്ങളില്‍ ശരീരവും മനസ്സും പിച്ചിച്ചീന്തപ്പെട്ട സ്ത്രീകള്‍ക്ക് മരുന്നു പുരട്ടുന്ന ഡോക്ടറാണ് ഡെനിസ് മുക്‌വെഗി. പീഡനങ്ങളിൽ സ്ത്രീശരീരത്തിലുണ്ടാകുന്ന ആന്തരികമുറിവുകൾ സുഖപ്പെടുത്തുന്നതിൽ ലോകത്തെ ഏറ്റവും വിദഗ്ധനായ ഗൈനക്കോളജിസ്റ്റ്.
ലൈംഗികാതിക്രമം യുദ്ധത്തിന്റെ ഭാഗമായി കരുതുന്ന നാടാണ് കോംഗോ. കിഴക്കൻ കോംഗോയിലെ കിവു പ്രവിശ്യയിലുള്ള ബുക്കാവുവിൽ 'പൻസി' എന്ന 450 കിടക്കകളുള്ള ആശുപത്രിയിൽ 3500 സ്ത്രീകളെയാണ് ഒരുവർഷം ഡോക്ടർ ചികിൽസിക്കുന്നത്. തന്റെ ആശുപത്രിയിൽ എത്തുന്ന സ്ത്രീകൾക്കേറ്റിട്ടുള്ള ദുരനുഭവങ്ങള്‍ പങ്കുവച്ചു കൊണ്ട് ഡെനിസ് മുക്‌വെഗി എഴുതിയ പുസ്തകമാണ് ‘പ്ലീ ഓഫ് ലൈഫ് ‘. ഞെട്ടലോടെയാണ് ലോകം ഈ പുസ്തകം വായിച്ചത്.
തങ്ങളുടെ ഡോക്ടര്‍ക്ക് നൊബേല്‍ പുരസ്കാരം ലഭിച്ചതില്‍ ഏറെ സന്തുഷ്ടരാണ് പ്രദേശത്തെ സ്ത്രീകള്‍. യുദ്ധത്തിനെതിരായ കടുത്ത നിലപാടുകൾ കാരണം തീവ്രവാദികള്‍ പലപ്പോഴും ഡോക്ടറെ ലക്ഷ്യമിട്ടിട്ടുണ്ട്. 2012 ലെ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണു ഡെനിസ് മുക്‌വെഗി രക്ഷപ്പെട്ടത്.