ഇന്തോനേഷ്യന്‍ ഭൂകമ്പം; മരണം ആയിരത്തി അഞ്ഞൂറ് കവിഞ്ഞു
|ഒരാഴ്ചക്കാലമായി ശുദ്ധവെള്ളവും ഭക്ഷണ സാമഗ്രികളുമില്ലാതെ പൊറുതിമുട്ടുകയായിരുന്ന ജനം, കടകള്‍ കുത്തിത്തുറന്ന് ഭക്ഷണ സാമഗ്രികളെടുക്കുകയായിരുന്നു
ഇന്തോനേഷ്യയില്‍ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 1571 ആയി. ദുരന്തത്തെ അതിജീവിച്ചവര്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. ചില പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
ഭൂകമ്പത്തിലും സുനാമിയിലും മരിച്ച ആയിരങ്ങള്‍ക്കായി പാലുവിലെ താലിസ് ബീച്ചില്‍ വെള്ളിയാഴ്ച കൂട്ട പ്രാര്‍ഥന നടന്നു. ദുരന്തങ്ങളില്‍ മരിച്ചവര്‍ക്കായി കൃത്യമായ സംസ്കാരച്ചടങ്ങുകള്‍ സംഘടിപ്പിക്കാനാവത്തതിന്റെ പരിഹാരമായിരുന്നു കൂട്ട പ്രാര്‍ഥന. നഗരത്തിലെ നിരവധി മസ്ജിദുകള്‍ തകര്‍ന്നതിനാലാണ് പ്രാര്‍ഥന കടല്തീരത്താക്കിയത്.
ദുരന്തത്തിനു ശേഷം ചിലയിടങ്ങളിലെല്ലാം കടകള്‍ തുറന്നു. ശുദ്ധവെള്ളവും ഭക്ഷണ സാമഗ്രികളുമില്ലാതെ പൊറുതിമുട്ടുകയായിരുന്നു ഒരാഴ്ചക്കാലമായി ജനം. തുറക്കാത്ത കടകള്‍ കുത്തിത്തുറന്നായിരുന്നു ആളുകള്‍ ഭക്ഷണ സാമഗ്രികളെടുത്തിരുന്നത്.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയണ്. 855 പേരടങ്ങിയ പ്രത്യേക മെഡിക്കല്‍ സംഘവും ദുരന്തബാധിത പ്രദേശങ്ങളിലുണ്ട്.